ഇടവകയിലെ ക്രമക്കേടുകള്‍ക്കെതിരെബിഷപ് ഹൗസിന് മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം

കൊരട്ടി പളളി വിശ്വാസികളാണ് രാത്രിയോടെ എറണാകുളം ബിഷപ് ഹൗസിന് മുന്നില്‍ എത്തിയത്

0

തൃശൂര്‍: കൊരട്ടി പളളിയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ വൈദികരെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് എറണാകുളം ബിഷപ് ഹൗസിന് മുന്നില്‍ ഇടവക വിശ്വാസികളുടെ പ്രതിഷേധം.വികാരിയച്ഛന് പകരക്കാരനായി വന്ന വൈദികനും ഇടവക വിട്ടതോടെയാണ് വിശ്വാസികള്‍ കര്‍ദ്ദിനാള്‍ ഹൗസിലെത്തി പ്രതിഷേധിച്ചത്. സഭയുടെ നിയമങ്ങള്‍ക്കനുസരിച്ച് അജപാലന പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യമായതിനാലാണ് വൈദികര്‍ പളളിയില്‍ നിന്നും പോന്നതെന്നാണ് അതിരൂപതയുടെ വിശദീകരണം.സ്വര്‍ണവും പണവും ചെലവ‍ഴിച്ചതിലെ ക്രമക്കേടുകളെ തുടര്‍ന്ന് ക‍ഴിഞ്ഞ നാല് മാസത്തോളമായി വിവിധ പ്രതിഷേധങ്ങള്‍ അരങ്ങേറിയ കൊരട്ടി പളളി വിശ്വാസികളാണ് രാത്രിയോടെ എറണാകുളം ബിഷപ് ഹൗസിന് മുന്നില്‍ എത്തിയത്.

ആരോപണവിധേയനായ വികാരി ഫാദര്‍ മാത്യു മണവാളന് പകരക്കാരനായി എത്തിയ ഫാ. ജോസ് തെക്കിനിയും പളളി വിട്ട് പോയെന്നും ഇടവകയിലെ അജപാലനത്തിന് വൈദികരില്ലെന്നും ഇവര്‍ ആരോപിച്ചു.ഇടവകയില്‍ ക്രമക്കേട് നടത്തിയ വൈദികരെ അരമന സംരക്ഷിക്കുന്നുവെന്നാണ് വിശ്വാസികളുടെ ആരോപണം. പൊലീസെത്തി വിശ്വാസികളെ മാറ്റിയതിന് പിന്നാലെ അതിരൂപത വിശദീകരണ കുറിപ്പും പുറത്തിറക്കി.

നിയമങ്ങള്‍ക്കനുസരിച്ച് അജപാലന പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യമായതിനാലാണ് വൈദികര്‍ പളളിയില്‍ നിന്നും പോന്നതെന്നാണ് വിശദീകരണം. ഇടവകയിലെ വിശുദ്ധ കുര്‍ബാനകള്‍ വെട്ടിക്കുറച്ച അതിരൂപത മാമ്മോദിസ, വിവാഹം, മരിച്ചവരുടെ 7, 41 എന്നീ ചടങ്ങുകള്‍ക്ക് വൈദികരെ അതാത് വ്യക്തികള്‍ കണ്ടെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്

You might also like

-