രാജ്യസഭാ തെരഞ്ഞെടുപ്പ്: എളമരവും ബിനോയിയും പത്രിക സമർപ്പിച്ചു

നിയമസഭാ സെക്രട്ടറിയും വരണാധികാരിയുമായ പി.കെ.പ്രകാശ് ബാബു മുൻപാകെയാണ് ഇരുവരും പത്രിക നൽകിയത്.

0

തിരുവനന്തപുരം: ഇടതു സ്ഥാനാർഥികൾ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപിച്ചു. സ്ഥാനാർഥികളായ സിപിഎം നേതാവ് എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവരാണ് പത്രിക സമർപിച്ചത്. നിയമസഭാ സെക്രട്ടറിയും വരണാധികാരിയുമായ പി.കെ.പ്രകാശ് ബാബു മുൻപാകെയാണ് ഇരുവരും പത്രിക നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കെ.ബി.ഗണേഷ് കുമാർ എംഎൽഎ, മന്ത്രിമാരായ തോമസ് ഐസക്, ഇ.ചന്ദ്രശേഖരൻ തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് ഇരുവരും പത്രികാ സമർപ്പണത്തിനെത്തിയത്.

You might also like

-