കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ ഉമ്മൻ ചാണ്ടി പങ്കെടുക്കില്ല

ഇന്നും നാളെയും ആന്ധ്രയിൽ തങ്ങുന്ന ഉമ്മൻ‌ ചാണ്ടി മുതിർന്ന നേതാക്കളെയും മുൻ എംപിമാരെയും ഡിസിസി ഭാരവാഹികളെയും സന്ദർശിക്കും

0

തിരുവനന്തപുരം: രാജ്യാസഭാ സീറ്റ് വിവാദം കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറികൾ സൃഷ്ടിക്കുന്നതിനിടെ ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പങ്കെടുക്കില്ല. ആന്ധ്രപ്രദേശിലേക്ക് പോകുന്നതിനാലാണ് അദ്ദേഹം യോഗത്തിനെത്താത്തതെന്നാണ് വിവരം. ഇക്കാര്യം അദ്ദേഹം കെപിസിസി നേതൃത്വത്തെയും പ്രതിപക്ഷ നേതാവിനെയും അറിയിച്ചു.

ഇന്നും നാളെയും ആന്ധ്രയിൽ തങ്ങുന്ന ഉമ്മൻ‌ ചാണ്ടി മുതിർന്ന നേതാക്കളെയും മുൻ എംപിമാരെയും ഡിസിസി ഭാരവാഹികളെയും സന്ദർശിക്കും. കോൺഗ്രസിൽ നിന്ന് വിട്ടുപോയവരെയു അദ്ദേഹം കാണുമെന്നാണ് വിവരം.

You might also like

-