രാജ്യസഭ സീറ്റ് വിവാദം  കോൺഗ്രസിന്‍റെ നിര്‍ണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

വിഎം സുധീരൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്

0

തിരുവതപുരം :രാജ്യസഭ സീറ്റ്  വിവാദം നിലനിൽക്കേ കോൺഗ്രസ് പാർട്ടിയുടെ നിർണ്ണായക രാഷ്ട്രീയ കാര്യസമിതി യോഗം ഇന്ന് നടക്കും.സംഘടനക്ക് പുറത്ത് കടുത്ത എതിർപ്പ് ഉന്നയിച്ച വിഎം സുധീരൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ കച്ചവടമാണ് രാജ്യസഭാ സീറ്റ് കൈമാറ്റമെന്ന പിജെ കുര്യന്റെ ആരോപണവും യുവ എംഎല്‍എ മാരുടെ എതിർപ്പും നിലനിൽക്കെ കേരളാ കോൺഗ്രസിന് ഏകപക്ഷികമായി സീറ്റ് വിട്ട് കൊടുത്ത വിഷയം രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ ആളി കത്തും.

You might also like

-