കര്‍ണ്ണാടകയിലെ ജയനഗര്‍ മണ്ഡലത്തില്‍ ഇന്ന് തെരഞ്ഞെടുപ്പ്

ബിജെപി സ്ഥാനാര്‍ഥി ബി.എന്‍ വിജയകുമാര്‍ മരിച്ചതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച മണ്ഡലമാണ് ജയനഗര്‍.

0

കര്‍ണ്ണാടകയിലെ ജയനഗര്‍ മണ്ഡലത്തില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. ബിജെപി സ്ഥാനാര്‍ഥി ബി.എന്‍ വിജയകുമാര്‍ മരിച്ചതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച മണ്ഡലമാണ് ജയനഗര്‍. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പോരാട്ടം. മരിച്ച വിജയകുമാറിന്റെ സഹോദരന്‍ ബിഎന്‍ പ്രഹ്ലാദാണ് ബിജെപി സ്ഥാനാര്‍ഥി. മുന്‍മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൌമ്യ റെഡ്ഡിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

You might also like

-