അമേരിക്കൻ യുദ്ധവിമാനം . എഫ്-15 സി കടലിൽ തകർന്നു

ജപ്പാൻ തീരത്തു നിന്ന് 50 കിലോമീറ്റർ അകലെ തകർന്നു വീണത്.ജപ്പാൻ സർക്കാർ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്

0

 

വാഷിംഗ്ടൺ: അമേരിക്കൻ യുദ്ധവിമാനം കടലിൽ തകർന്ന് വീണെന്ന് റിപ്പോർട്ട്. എഫ്-15 സി എന്ന വിമാനമാണ് ജപ്പാൻ തീരത്തു നിന്ന് 50 കിലോമീറ്റർ അകലെ തകർന്നു വീണത്.ജപ്പാൻ സർക്കാർ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. വിമാനത്തിന്‍റെ പൈലറ്റ് പുറത്തേക്ക് ചാടിയെന്നും എന്നാൽ ഇയാളെക്കുറിച്ചുള്ള വിവിരങ്ങൾ ലഭ്യമല്ലെന്നും ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിമാനം തകർന്ന് വീഴാനുള്ള കാരണം വ്യക്തമല്ലെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും അമേരിക്കൻ വ്യോമസേനാ വിഭാഗം അറിയിച്ചു. തകർന്നുവീണ വിമാനത്തിനായുള്ള തെരച്ചിൽ തുടരുകയാണ്.

You might also like

-