ജ​പ്പാ​നി​ൽ ബു​ള്ള​റ്റ് ട്രെ​യി​നിൽ കത്തിക്കുത്ത് ഒരാൾ കൊല്ലപ്പെട്ടു

അ​ടി​യ​ന്ത​ര സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ ഒ​ഡ്വാ​ര സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​ച്ച് പോ​ലീ​സ് അ​ക്ര​മി​യെ പി​ടി​കൂ​ടി

0

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ ബു​ള്ള​റ്റ് ട്രെ​യി​നി​ലു​ണ്ടാ​യ കത്തിക്കുത്തിൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു

.ടോ​ക്കി​യോ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​നി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. അ​ടി​യ​ന്ത​ര സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ ഒ​ഡ്വാ​ര സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​ച്ച് പോ​ലീ​സ് അ​ക്ര​മി​യെ പി​ടി​കൂ​ടി. എ​ണ്ണൂ​റി​ല​ധി​കം യാ​ത്ര​ക്കാ​രാ​ണ് ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന​ത്.പ്ര​തി ഇ​ച്ചി​രോ കൊ​ജി​മ​യെ(22) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഐ​ച്ചി​യി​ലെ ഒ​ക​സാ​ക്കി സ്വ​ദേ​ശി​യാ​ണ് ഇ‍​യാ​ൾ.

You might also like

-