” അഗതികൾക്കൊരു വസ്ത്രം “പദ്ധതിയുമായി കൊടുമൺ പോലീസ്
കേരളാ പൊലീസിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് ഇത് ആദ്യമായാണെന്ന് ഉത്ഘാടന പ്രസംഗത്തിൽ അദേഹം അഭിപ്രായപ്പെട്ടു.
പത്തനംതിട്ട :അഗതികൾക്കൊരു വസ്ത്രം “പദ്ധതിയുമായി കൊടുമൺ ജനമൈത്രി പോലീസ് ഉപയോഗിക്കാതെ വീടുകളിൽ സുക്ഷിച്ചിരിക്കുന്ന വസ്ത്രങ്ങൾ ശേഖരിച്ച് അഗതിമന്ദിരങ്ങളിൽ കഴിയുന്ന അനാഥർക്കായി വിതരണം ചെയ്യുന്നതിനാണ് കൊടുമൺ ജനമൈത്രി പോലീസ് അഗതികൾക്കൊരു വസ്ത്രം എന്ന പേരിൽ പദ്ധതി ആവിഷ്ക്കരിച്ചത്. പദ്ധതിയുടെ ഉത്ഘാടനം ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ സുധാകരൻ പിള്ള നിർവ്വഹിച്ചു. കേരളാ പൊലീസിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് ഇത് ആദ്യമായാണെന്ന് ഉത്ഘാടന പ്രസംഗത്തിൽ അദേഹം അഭിപ്രായപ്പെട്ടു. പല വീടുകളിലും ഉപയോഗിക്കാതെ വസ്ത്രങ്ങൾ പാഴാക്കുമ്പോൾ അതിനായി ബുദ്ധിമുട്ടനുഭവിക്കുന്ന ധാരാളം ആളുകൾ ഉണ്ടെന്നും അത്തരക്കാർക്ക് ഈ പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്നും അദേഹം പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ കേരളാ യൂണിവേഴ്‌സിറ്റി നടത്തിയ എം എസ് സി കമ്പ്യുട്ടർ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശരണ്യയെ ചടങ്ങിൽ അനുമോദിച്ചു. കൊടുമൺ സി ഐ ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ രാജീവ്, കൊടുമൺ ജനമൈത്രി ബീറ്റ് ഓഫീസർ മാരായ നൗഷാദ്, ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു.