50 കോടി കുടിശിക ഡിസംബർ ഒന്ന് മുതൽ കാരുണ്യ പദ്ധതി പ്രകാരമുള്ള ചികിത്സ ഇല്ലാ സ്വകാര്യ ആശുപത്രി ഉടമകൾ

ഒന്നാം ഘട്ടത്തിലെ 90 കോടി രൂപ മാത്രമാണ് വിഹിതമായി ഇതുവരെ സംസ്ഥാന സർക്കാർ നൽകിയത് . രണ്ടാം ഘട്ടത്തിലെ തുക ഇതു വരെയും സർക്കാർ കൈമാറിയിട്ടില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. 50 കോടി രൂപ ചികിത്സ തുകയായി ആശുപത്രികൾക്ക് ലഭിക്കേണ്ടതുണ്ട്.

0

കൊച്ചി :സർക്കാർ വൻതുക കുടിശിക ഇനത്തിൽ നൽകാത്തതിനാൽ ഡിസംബർ ഒന്ന് മുതൽ കാരുണ്യ ഇൻഷ്വറൻസ് സുരക്ഷ പദ്ധതി പ്രകാരമുള്ള ചികിത്സ നൽകില്ലെന്ന് സ്വകാര്യ ആശുപത്രി ഉടമകൾ പ്രഖ്യാപിച്ചതോടെ ചർച്ചയ്ക്കൊരുങ്ങി സംസ്ഥാന സർക്കാർ .
ആരോഗ്യ സുരക്ഷ പദ്ധതി പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പ്രതിനിധികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചത് . വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് അസോസിയേഷൻ സംഘം മുഖ്യമന്ത്രിയെ കാണും.

സംസ്ഥാന സർക്കാർ നടത്തിവന്ന കാരുണ്യ ബെനവെലന്‍റ്, സുകൃതം, ആർ എസ് പി വൈ തുടങ്ങിയ പദ്ധതികളും കേന്ദ്ര സർക്കാരിന്‍റെ ആയുഷ്മാൻ പദ്ധതിയും ചേർന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് രൂപം നൽകിയത്. നിലവിൽ 35 ലക്ഷം പേർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത് .ഒന്നാം ഘട്ടത്തിലെ 90 കോടി രൂപ മാത്രമാണ് വിഹിതമായി ഇതുവരെ സംസ്ഥാന സർക്കാർ നൽകിയത് . രണ്ടാം ഘട്ടത്തിലെ തുക ഇതു വരെയും സർക്കാർ കൈമാറിയിട്ടില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. 50 കോടി രൂപ ചികിത്സ തുകയായി ആശുപത്രികൾക്ക് ലഭിക്കേണ്ടതുണ്ട്. ഇത് ഉടൻ നൽകണമെന്നാണ് ഹോസ്പിറ്റൽ അസോസിയേഷന്റെ ആവശ്യം

You might also like

-