കൊച്ചിയിലെ വെള്ളക്കെട്ട് മേയറെ മാറ്റുമെന്ന് എൻ വേണുഗോപാൽ

വെള്ളക്കെട്ടിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറില്ലെന്നും ഒരു കാലത്തും ഉയരാത്ത ആക്ഷേപങ്ങളാണ് ഉയരുന്നതെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു

0

കൊച്ചി: മേയർ സൗമിനി ജെയിനെ തൽസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ ആണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. വെള്ളക്കെട്ടിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറില്ലെന്നും ഒരു കാലത്തും ഉയരാത്ത ആക്ഷേപങ്ങളാണ് ഉയരുന്നതെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തരവാദിത്തത്തിൽ നിന്ന് കോൺഗ്രസ് ഒളിച്ചോടില്ല. പാർട്ടി ജനങ്ങൾക്ക് മറുപടി കൊടുക്കാൻ ബാധ്യസ്ഥരാണ്. ഭരണമാറ്റം ആലോചിക്കുമെന്നും കൊച്ചി മേയർ സൗമിനി ജെയിനെ മാറ്റിയേക്കുമെന്നും വേണുഗോപാൽ പറഞ്ഞു.ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി മറ്റന്നാൾ മുതിർന്ന നേതാക്കൾ യോഗം ചേരും. ഭരണംമാറ്റം വേണമെന്നാണ് തന്‍റെ ആവശ്യമെന്നും വേണുഗോപാൽ പറഞ്ഞു.

You might also like

-