ഡാലസില്‍ വീശിയടിച്ച ചുഴലി പരക്കെ നാശം വിതച്ചു

140 മൈല്‍ വേഗതയിലാണ് കാറ്റ് ആഞ്ഞു വീശിയതെന്ന് നാഷണല്‍ വെതര്‍ സര്‍വ്വീസ് അറിയിച്ചു.നോര്‍ത്ത് ടെക്‌സസില്‍ മാത്രം മൂന്നു ടൊര്‍ണാഡൊകളാണ് നിലം തൊട്ടതെന്നും അറിയിപ്പില്‍ പറയുന്നു

0

ഡാലസ്: ഒക്ടോബര്‍ 20 ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെ ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ വീശിയടിച്ച ചുഴലി നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂര തകര്‍ക്കുകയും വൃക്ഷങ്ങള്‍ പലയിടങ്ങളിലും മറിഞ്ഞുവീണു ഗതാഗതവും വൈദ്യുതിയും തടസ്സപ്പെടുത്തി.
തലേദിവസം തന്നെ ടൊര്‍ണാഡൊ വാണിങ് നല്‍കിയിരുന്നുവെങ്കിലും ഞായറാഴ്ച എട്ടുമണിയോടെ ടൊര്‍ണാഡൊ സൈറണ്‍ മുഴങ്ങി. ഇതിനു മുമ്പു തന്നെ കനത്ത മഴയും ഇടിമിന്നലും ആരംഭിച്ചിരുന്നു.

140 മൈല്‍ വേഗതയിലാണ് കാറ്റ് ആഞ്ഞു വീശിയതെന്ന് നാഷണല്‍ വെതര്‍ സര്‍വ്വീസ് അറിയിച്ചു.നോര്‍ത്ത് ടെക്‌സസില്‍ മാത്രം മൂന്നു ടൊര്‍ണാഡൊകളാണ് നിലം തൊട്ടതെന്നും അറിയിപ്പില്‍ പറയുന്നു. ആര്‍ക്കും മരണം സംഭവിച്ചില്ലെങ്കിലും മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രിയോടെ നഷ്ടപ്പെട്ട വൈദ്യുതി തിങ്കളാഴ്ച വൈകിട്ടു പുനഃസ്ഥാപിക്കാനായിട്ടില്ല. വൈദ്യുതി ബന്ധം താറുമാറായതിനെ തുടര്‍ന്നു പല ആശുപത്രികളും ജനറേറ്ററുകളിലാണ് പ്രവര്‍ത്തിക്കുന്നത്. സിഗ്‌നല്‍ ലൈറ്റുകള്‍ തകരാറിലായതിനെ തുടര്‍ന്ന് വാഹന ഗതാഗതത്തിനും വളരെ താമസം നേരിടുന്നുണ്ട്.വാളണ്ടിയര്‍മാരും, അഗ്‌നിശമന സേനയും പൊലീസും ഇലക്ട്രിക് കമ്പനിയും രാത്രിയില്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും റോഡുകളും വൈദ്യുതിയും പൂര്‍വ്വസ്ഥിതിയില്‍ എത്തിയിട്ടില്ല.തിങ്കളാഴ്ച രാത്രിയും ടൊര്‍ണാഡൊ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വെതര്‍ സര്‍വ്വീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

You might also like

-