ഇടതുപക്ഷത്തിന് അഭിമാന വിജയം കോന്നിയിലും വട്ടിയൂര്കാവിലും അട്ടിമറി

സിപിഎം സ്ഥാനാർഥി ജനീഷ് കുമാർ കോന്നി മണ്ഡലത്തിൽ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി പി മോഹൻരാജിനെയാണ് ജനീഷ് തന്റെ കന്നിയങ്കത്തിൽ പരാജയപ്പെടുത്തിയത്. 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.

0

തിരുവനതപുരം :ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ന് നേട്ടം വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയിച്ചു. 14251 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് പ്രശാന്തിന്റെ തിളക്കമാര്‍ന്ന വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ വി.കെ പ്രശാന്ത് ഒരു ഘട്ടത്തില്‍ പോലും പിന്നിലേക്ക് പോയില്ല.
സിപിഎം സ്ഥാനാർഥി ജനീഷ് കുമാർ കോന്നി മണ്ഡലത്തിൽ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി പി മോഹൻരാജിനെയാണ് ജനീഷ് തന്റെ കന്നിയങ്കത്തിൽ പരാജയപ്പെടുത്തിയത്. 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. 1982 നു ശേഷം മണ്ഡലത്തിലെ മൂന്നാമത്തെ സിപിഎം വിജയമാണിത്. 23 കൊല്ലത്തിനു ശേഷമാണ് കോൺഗ്രസിന് മണ്ഡലം നഷ്ടമാകുന്നത്. 1991ൽ എ. പത്മകുമാറാണ് ഇവിടെ ഒടുവിൽ വിജയിച്ച സിപിഎം സ്ഥാനാർഥി. 1996 മുതൽ എം.എൽ.എ ആയിരുന്ന അടൂർ പ്രകാശ് ലോക് സഭാംഗമായതിനേ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
കോന്നിയും പിടിച്ചതോടെ പത്തനംതിട്ട ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും ഇടതു മുന്നണിയുടെ കൈയ്യിലായി. ജില്ലയിൽ നിന്നുള്ള സിപിഎം അംഗങ്ങളുടെ എണ്ണം മൂന്നായി. റാന്നിയിൽ രാജു എബ്രഹാം, ആറന്മുളയിൽ വീണാ ജോർജ്, എന്നീ സിപിഎം അംഗങ്ങളും അടൂരിൽ സിപിഐയിലെ ചിറ്റയം ഗോപകുമാർ തിരുവല്ലയിൽ ജനതാദളിലെ മാത്യു ടി തോമസ് എന്നിവരാണ് ജില്ലയിലെ മറ്റ് എം എൽ എമാർ
എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് വിജയിച്ചു. 3673 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയം പിടിച്ചടക്കിയത്. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മനു റോയ് രണ്ടാമതാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.ജി രാജഗോപാലിനായിരുന്നു ലീഡ്. മൂന്ന് വോട്ടിനായിരുന്നു രാജഗോപാലിന്റെ ലീഡ്. മനു റോയിയുടെ അപരനും വന്‍തോതില്‍ വോട്ട് പിടിച്ചിട്ടുണ്ട്. മനു റോയിയുടെ അപരന്‍ നേടിയത് 2402 വോട്ടുകളാണ്

You might also like

-