ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ചുള്ള ചർച്ചയിലേക്ക് കെ കെ ഷൈലജ ടീച്ചർക്ക് ക്ഷണം

മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ ചര്‍ച്ചയിലേക്കാണ് സംസ്ഥാന ആരോഗ്യ മന്ത്രിക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്

0

തിരുവനന്തപുരം :ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് ചർച്ചയിലേക്ക്ലോ കേരളം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജക്ക് ക്ഷണം ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരോടൊപ്പം മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ ചര്‍ച്ചയിലേക്കാണ് സംസ്ഥാന ആരോഗ്യ മന്ത്രിക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്

യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്റ് ടിജ്ജനി മുഹമ്മദ്ബന്ദെ, എത്യോപ്യ പ്രസിഡന്റ് സഹ്‌ലെ വര്‍ക്ക് സ്യൂഡെ, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, യു.എന്‍. സാമ്പത്തിക, സാമൂഹ്യകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ ലിയു ഷെന്‍മിന്‍, കൊറിയ ആഭ്യന്തര-സുരക്ഷാ മന്ത്രി ചിന്‍ യങ്, സഹ മന്ത്രി ഇന്‍ജെയ് ലീ, ലോകാരോഗ്യ സംഘടന ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് വിഭാഗം ഡയറക്ടര്‍ ജിം കാമ്പ്‌ബെല്‍, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് പ്രസിഡന്റ് അനറ്റി കെന്നഡി, പബ്ലിക് സര്‍വീസസ് ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി റോസ പവേനെല്ലി എന്നിവര്‍ക്കാണ് സംസാരിക്കാനുള്ള അവസരം ലഭിച്ചത്. നിപ്പ ,കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃക പരമായ പ്രവർത്തനം കാഴ്ച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് കെ കെ ഷൈലജക്ക് ലോകനേതാക്ക ൾ പങ്കെടുക്കുന്ന യോഗത്തിലേക്ക് ക്ഷണം ലഭിച്ചത്