തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ 88 പേര്‍ക്ക് കോവിഡ്19
298 പേരെ പരിശോധിച്ചിരുന്നു. പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഒന്‍പതുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: മേനംകുളം കിന്‍ഫ്ര പാര്‍ക്കില്‍ 88പേര്‍ക്ക് കോവിഡ്. ചുമട്ടു തൊഴിലാളികള്‍ക്കാണ് രോഗബാധ. 298 പേരെ പരിശോധിച്ചിരുന്നു. പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഒന്‍പതുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഒന്‍പതുപേര്‍ക്കാണ് രോഗം.കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം ക്വാറന്റീനിലേക്ക് മാറ്റും.പൂവാർ ഫയർ സ്റ്റേഷനിലെ ഒൻപത് ജിവനക്കാർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചത് 18 പേരിൽ നടത്തിയ പരിശോധനയിലാണ് 9 പേർക്ക് രോഗം സ്ഥിരീകരിച്ചത്
അതേസമയം, സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. ആലപ്പുഴയില്‍ ചികിത്സയിലിരിക്കെ മരിച്ച മാരാരിക്കുളം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു. ഹൃദ്രോഗത്തിന് ചികില്‍സയിലിരിക്കെ മരിച്ച തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശിനിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവായി. തിരുവനന്തപുരത്ത് ലോക്ഡൗണ്‍ പൂര്‍ണായി പിന്‍വലിക്കില്ലെങ്കിലും ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. കണ്ണൂർ ഇരിട്ടിയിൽ നിരീക്ഷണത്തിലിരിക്കെ ജന്മദിനം ആഘോഷിച്ച കോവിഡ് രോഗിക്കെതിരെ പൊലീസ് കേസെടുത്തു.
വൃക്ക സംബന്ധമായ അസുഖത്തിന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അറുപത്തിരണ്ടുകാരി ത്രോസ്യാമ്മ മരിച്ചത്. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ പതിനാലാം വാർഡ് സ്വദേശിനിയാണ്. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ക്വാറന്‍റീനിലാക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച കണ്ണൂര്‍ വാളാട് സ്വദേശിയുടെ ബന്ധുക്കൾക്കും സംസ്കാര ചടങ്ങിൽ പങ്കെടുത്തവര്‍ക്കുമാണ് രോഗം. 95 പേരിൽ ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ 42 പേരുടെ ഫലം പോസിറ്റീവ്. ഈ മാസം 23-നും 25-നും നടന്ന വിവാഹങ്ങളിൽ രോഗം സ്ഥിരീകരിച്ചവർ പങ്കെടുത്തിരുന്നു.കണ്ണൂർ ഇരിട്ടിയിൽ നിരീക്ഷണത്തിലിരിക്കെ ജന്മദിനം ആഘോഷിച്ച കോവിഡ് രോഗിക്കെതിരെയാണ് കേസെടുത്തത്. ഇയാളുമായി നേരിട്ട് സമ്പർക്കമുണ്ടായ പന്ത്രണ്ട് പേരെ ക്വാറന്റീനിലാക്കി. തിരുവനന്തപുരത്തെ ലോക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നു. യോഗത്തിന്റെ ശുപാർശകൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് നൽകും. കണ്ടെൻമെന്റ് സോണുകളിൽ ഒഴികെ കൂടുതൽ ഇളവുകൾ നൽകണമെന്നാണ് കോർപ്പറേഷന്റെ നിലപാട്.നേരത്തെ മൂന്നു പേർക്ക് ഇതേ സ്റ്റേഷനിൽ കൊറോണ സ്ഥിരീകരിച്ചിരുന്നു .ഇവരുടെ സമ്പർക്ക പട്ടികയിൽ വന്ന പത്തോളം ജീവനക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനും രോഗം സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിയായ പോലീസുകാരന്‍ ഇന്നലെവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു