കനത്തമഴ ഉരുൾ പൊട്ടൽ സംസ്ഥാനത്ത 7 മരണം

0

ഇടുക്കി സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് . മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും ഇന്ന് ഏഴ് പേർ മരിച്ചു.ഇടുക്കി, മലപ്പുറം, തൃശൂർ ജില്ലകളിലായാണ് മരണം. മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കല്ലാടിപ്പാറയിൽ അസീസ് ഭാര്യ സുനീറ, മകൻ ഉബൈദ് എന്നിവരാണ് മരിച്ചത്. മൂന്നാറിൽ പോസ്റ്റ് ഓഫീസിന് സമീപം ലോഡ്ജ് തകർന്ന് വീണ് ഒരാൾ മരിച്ചു.തമിഴ്നാട് സ്വദേശി മദനൻ എന്നയാളാണ് മരിച്ചത് തൃശ്ശൂറും റാന്നിയിലും ഷോക്കേറ്റാണ് രണ്ട് പേർ മരിച്ചത്. തൃശ്ശൂർ വലപ്പാട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി മത്സ്യത്തൊഴിലാളിയായ രവീന്ദ്രനാണ് മരിച്ചത്. റാന്നി ഇട്ടിയപ്പാറയിൽ വെളളത്തിൽ മുങ്ങിയ വീട്ടിൽ വച്ചു ഷോക്കേറ്റാണ് ചുഴുകുന്നിൽ സ്വദേശി ഗ്രേസി മരിച്ചത്.

മഴ കനത്തതിനെ തുടർന്ന് നേരത്തെ മുല്ലപ്പെരിയാർ ഡാം തുറന്നിരുന്നു. പുലർച്ചെ 2.45ഓടെയാണ് മുല്ലപ്പെരിയാർ ഡാമിന്‍റെ 13 ഷട്ടറുകൾ ഉയർത്തിയത്. ജലനിരപ്പ് 140 അടിയിലെത്തിയതോടെയാണ് ഡാം തുറന്നത്. ഇപ്പോൾ സെക്കൻഡിൽ 4486 ഘനയടി വെള്ളം മുല്ലപ്പെരിയാർ ഡാമിൽനിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്.

കേരളത്തിൽ പരക്കെ രാത്രിയിൽ ശക്തമായ മഴ പെയ്തു. ഇടുക്കി, വയനാട്, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ശക്തമായ മഴ പെയ്തത്. തെക്കൻ ജില്ലകളിലും രാത്രിയിൽ കനത്ത മഴ പെയ്തു. ഇന്നലെ രാത്രി മുതൽ തുടരുന്ന മഴയിൽ സംസ്ഥാനത്ത് നാല് പേര് മരിച്ചു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 43 ആയി. മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് കനത്ത മഴയ്ക്ക് കാരണം.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നലെ മുതൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായി. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, പുതുപ്പാടി മേഖലകളിൽ ഉരുൾപൊട്ടൽ ഉണ്ടായി. കഴിഞ്ഞദിവസം ഉരുൾപൊട്ടൽ നാശം വിതച്ച പുതുപ്പാടിയിലെ കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന് മേഖലകളിൽ വീണ്ടും ഉരുൾപൊട്ടി. മലപ്പുറം കൊണ്ടോട്ടിക്ക് സമീപം വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. കണ്ണനാരി വീട്ടിൽ സുനീറയാണ് മരിച്ചത്. ഭർത്താവ് അസീസും ആറുവയസുള്ള കുട്ടിയും മണ്ണിനടിയിലാണ്. രണ്ടു കുട്ടികളെ രക്ഷപെടുത്തി. കുഞ്ചിത്തണ്ണിയിൽ ഉരുൾപൊട്ടലിൽ വീട്ടമ്മയെ കാണാതായി

You might also like

-