12 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം; ട്രെയിനുകള്‍ വൈകി ഓടുന്നു

ഡാമുകളും പുഴകളും കര കവിഞ്ഞൊഴുകുന്നു. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി ഇന്ന് മാത്രം ഇതുവരെ 7 പേര്‍ മരിച്ചു

0

ഇടുക്കി സംസ്ഥാനത്തെ ദുരിതക്കയത്തിലാക്കി കനത്ത മഴ തുടരുന്നു . നാടും നഗരവും വെള്ളത്തിലാണ് . ഡാമുകളും പുഴകളും കര കവിഞ്ഞൊഴുകുന്നു. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി ഇന്ന് മാത്രം ഇതുവരെ 7 പേര്‍ മരിച്ചു. മലപ്പുറത്ത് വീടിന് മുകളില്‍ മണ്ണ് വീണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മൂന്നാറില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു . കുഞ്ചിത്തണ്ണിയില്‍ ഉരുള്‍പൊട്ടി ഇന്നലെ കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി.

തൃശൂരും പത്തനംതിട്ട റാന്നിയിലും ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു . കേരളത്തില്‍ 12 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് . സര്‍വ്വ സജ്ജരായിരിക്കാന്‍ നേവിക്കും സൈന്യത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . നിരവധി സ്ഥലങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകകയാണ്. കനത്ത മഴയെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുകയാണ്.

You might also like

-