കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ദമ്പതികള്‍ മരിച്ചു

കൈതക്കുണ്ട് സ്വദേശി സുനീറ ഭർത്താവ് അസീസ് എന്നിവരാണ് മരിച്ചത്

0

മലപ്പുറം :ജില്ലയിലും ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. മലപ്പുറം കൊണ്ടോട്ടി കൈതക്കുണ്ടയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ദമ്പതികള്‍ മരിച്ചു. കൈതക്കുണ്ട് സ്വദേശി സുനീറ ഭർത്താവ് അസീസ് എന്നിവരാണ് മരിച്ചത്. 2 കുട്ടികളെ രക്ഷപ്പെടുത്തി. അസീസിന്റെ മകന്‍ ഉബൈദിനായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ട് കടലില്‍ കുടുങ്ങി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ രക്ഷാ പ്രവര്‍ത്തനം വൈകുകയാണ്.

You might also like

-