മുല്ലപ്പെരിയാര്‍ ഡാം തുറന്നു; ജലനിരപ്പ് 142.15 അടി; ദുരന്തത്തിലും തമിഴ് നാടിന്റ ബലപരിക്ഷണം .. പെരിയാര്‍ തീരത്ത് പ്രളയം

0


ഉപ്പുതറ :അതിശക്തമായ മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ജലനിരപ്പ് 140.15 അടി എത്തിയപ്പോള്‍ സ്പില്‍വേയി ലുള്ള ഷട്ടറുകള്‍ തുറന്നു വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കി തുടങ്ങി. ആകെയുള്ള പതിമൂന്ന് ഷട്ടറുകളും ഒരടിയോളമാണ് തുറന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍കരുതലായി പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് കഴിഞ്ഞതായി ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.. അണക്കെട്ട് തുറന്നാല്‍ വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. ചപ്പാത്തില്‍ നിന്ന് ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതം നിരോധിച്ചു. സ്ഥിതി വിലയിരുത്താന്‍ മുല്ലപ്പെരിയാര്‍ സമിതി ബുധനാഴ്ച ഡാമിലെത്തും.
അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ചെറുതോണി ഭാഗത്ത് അപായമണി മുഴക്കിയിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ തീരത്ത് താമസിക്കുന്ന അയ്യായിരത്തോളം പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആലുവയില്‍ അഞ്ച് ക്യാംപുകള്‍ കൂടി തുറന്നിട്ടുണ്ട്.

മുല്ലപ്പെരിയാറിലെ സ്പില്‍വേ താഴ്ത്തുന്നതോടെ വണ്ടിപ്പെരിയാര്‍ ചപ്പാത്ത് വഴി മിനിട്ടുകള്‍ക്കകം വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. ഇതിനോടകം തന്നെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ച ഇടുക്കി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്ന് പരമാവധി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് കൂടുതല്‍ വെള്ളം ഒഴുക്കിക്കളയുന്നത്.

മുല്ലപെരിയാർ ജലനിരപ്പ് അപകടരവിതം ഉയർന്നു .. സ്പിൽ വേ തുറന്നു
കുമളി: മുല്ലപ്പെരിയാർ ഡാം തുറന്നു. പുലർച്ചെ 2.45ഓടെയാണ് മുല്ലപ്പെരിയാർ ഡാമിന്‍റെ 13 ഷട്ടറുകൾ ഉയർത്തിയത്. ജലനിരപ്പ് 140 അടിയിലെത്തിയതോടെയാണ് ഡാം തുറന്നത്. ഇപ്പോൾ സെക്കൻഡിൽ 4486 ഘനയടി വെള്ളം മുല്ലപ്പെരിയാർ ഡാമിൽനിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്.

കേരളത്തിൽ പരക്കെ രാത്രിയിൽ ശക്തമായ മഴ പെയ്തു. ഇടുക്കി, വയനാട്, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ശക്തമായ മഴ പെയ്തത്. തെക്കൻ ജില്ലകളിലും രാത്രിയിൽ കനത്ത മഴ പെയ്തു. ഇന്നലെ രാത്രി മുതൽ തുടരുന്ന മഴയിൽ സംസ്ഥാനത്ത് നാല് പേര് മരിച്ചു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 43 ആയി. മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് കനത്ത മഴയ്ക്ക് കാരണം.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നലെ മുതൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായി. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, പുതുപ്പാടി മേഖലകളിൽ ഉരുൾപൊട്ടൽ ഉണ്ടായി. കഴിഞ്ഞദിവസം ഉരുൾപൊട്ടൽ നാശം വിതച്ച പുതുപ്പാടിയിലെ കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന് മേഖലകളിൽ വീണ്ടും ഉരുൾപൊട്ടി. മലപ്പുറം കൊണ്ടോട്ടിക്ക് സമീപം വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. കണ്ണനാരി വീട്ടിൽ സുനീറയാണ് മരിച്ചത്. ഭർത്താവ് അസീസും ആറുവയസുള്ള കുട്ടിയും മണ്ണിനടിയിലാണ്. രണ്ടു കുട്ടികളെ രക്ഷപെടുത്തി. കുഞ്ചിത്തണ്ണിയിൽ ഉരുൾപൊട്ടലിൽ വീട്ടമ്മയെ കാണാതായി.

You might also like

-