കേരളാ പോലീസിൽ പുതിയ പരിഷ്‌കാരം ഇനിമുതൽ പരാതി നല്‍കുന്നവരെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് ഫോണില്‍ വിളിച്ച് സ്റ്റേഷനിലുണ്ടായ അനുഭവം ചോദിച്ചറിയും

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നവരെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് ഫോണില്‍ വിളിച്ച് സ്റ്റേഷനിലുണ്ടായ അനുഭവം ആരായും. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്കും റേഞ്ച് ഡി.ഐ.ജിമാര്‍ക്കും മേഖലാ ഐ.ജിമാര്‍ക്കും ചുമതല നല്‍കി ഡി.ജി.പി ഉത്തരവിറക്കി

0

തിരുവനതപുരം : പോലീസിനെതിരെയുള്ള പരാതികൾ മുളയിലേ നുള്ളാൻ പദ്ധതിയുമായി കേരളം പോലീസ് സാധാരണയായി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയാൽ താഴേക്കിടയിലെ ഉദ്യോഗസ്ഥർ പരാതിക്കാർക്ക് വേണ്ടത്ര പരിഗണനനൽകുകയോ കൃത്യമായി അന്വേഷണം നടത്തുകയോ ചെയ്തേ കടമ നിറവേറ്റി ഒഴുവാക്കുന്നതു തടയുന്നതിനും പരിഗണ നൽകി അന്വേഷിക്കേണ്ടവ കാലതാമസ്സ ഒഴുവാക്കി അന്വേഷണ നടത്തുന്നതിനുമായി പരാതി രജിസ്റ്റർ ചെയ്യുന്നമുറക്ക് മേലുദ്യോഗസ്ഥൻ പരാതിക്കാരെ വിളിച്ചു വിവരങ്ങൾ തിരക്കി പൊലീസിനെ ജനകീയമാക്കാന്‍ഉദ്ദേശിച്ചിട്ടുള്ളതാണ് പുതിയ പദ്ധതി. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നവരെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് ഫോണില്‍ വിളിച്ച് സ്റ്റേഷനിലുണ്ടായ അനുഭവം ആരായും. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്കും റേഞ്ച് ഡി.ഐ.ജിമാര്‍ക്കും മേഖലാ ഐ.ജിമാര്‍ക്കും ചുമതല നല്‍കി ഡി.ജി.പി ഉത്തരവിറക്കി.

സ്റ്റേഷനില്‍ പരാതി നല്‍കുന്നവരില്‍ പത്ത് പേരെ, വൈകീട്ട് നാല് മണിക്ക് ശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഫോണ്‍ വിളിക്കുക. പരാതിക്കാരന് പൊലീസ് സ്റ്റേഷനില്‍ നിന്നുണ്ടാവുന്ന മോശം പെരുമാറ്റം പൂര്‍ണമായും മാറ്റാന്‍ സാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

You might also like

-