കെഎം മാണി അനുസ്മരണ തമ്മിൽത്തല്ലാക്കി ജോസും ജോസഫും

മാണി കഴിഞ്ഞാല്‍ സീനിയോറിറ്റി തനിക്കാണെന്ന് ഓര്‍മ്മപ്പെടുത്തി പിജെ ജോസഫ്. എന്നാല്‍ ആദ്യം ചെയര്‍മാനെ തെരഞ്ഞെടുക്കട്ടെയെന്ന് ജോസ് കെ മാണി പറഞ്ഞു.മാണിയുടെ ഇരിപ്പിടത്തെയും സ്പീക്കര്‍ക്ക് നല്‍കിയ കത്തിനെയും ചൊല്ലിയുള്ള തര്‍ക്കം കേരളാ കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി

0

തിരുവനതപുരം :നിയമസഭയിലെ കെഎം മാണിയുടെ അനുസ്മരണ സമ്മേളനം കേരളാ കോണ്‍ഗ്രസിന്റെ തര്‍ക്ക വേദിയായി. മാണി കഴിഞ്ഞാല്‍ സീനിയോറിറ്റി തനിക്കാണെന്ന് ഓര്‍മ്മപ്പെടുത്തി പിജെ ജോസഫ്. എന്നാല്‍ ആദ്യം ചെയര്‍മാനെ തെരഞ്ഞെടുക്കട്ടെയെന്ന് ജോസ് കെ മാണി പറഞ്ഞു.മാണിയുടെ ഇരിപ്പിടത്തെയും സ്പീക്കര്‍ക്ക് നല്‍കിയ കത്തിനെയും ചൊല്ലിയുള്ള തര്‍ക്കം കേരളാ കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി

മോന്‍സിന്റേയും റോഷിയുടേയും കത്തുകള്‍ക്ക് പിന്നാലെ ജോസ് കെ മാണി കൂടി പരസ്യനിലപാട് സ്വീകരിച്ചതോടെ തര്‍ക്കത്തിന് വ്യക്തത കൈവന്നു. മാണി പറഞ്ഞിട്ടാണ് താന്‍ ഇടതുമുന്നണി വിട്ടതെന്ന് ജോസഫ് പറഞ്ഞു. മാണിക്ക് ശേഷം സീനിയോറിറ്റി തനിക്കാണെന്ന് കെ എം മാണിയുടെ ചരമോപചാരവേളയില്‍ ജോസഫ് പറഞ്ഞു. മാണിയുടെ സീറ്റിനവകാശം തനിക്കാണെന്ന ഇതിലൂടെ പറയാതെ പറയുകയായിരുന്നു പിജെ ജോസഫ്.

പാര്‍ട്ടിയോട് ആലോചിക്കാതെയാണ് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതെന്ന് പാര്‍ട്ടി വിപ്പുകൂടിയായ റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. കത്ത് ആശയക്കുഴപ്പത്തിനിടയാക്കിയെന്നും കഷി നേതാവിനെ ചട്ടപ്രകാരം തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ജൂണ്‍ ഒമ്പത് വരെ മാണിയുടെ സീറ്റില്‍ ജോസഫിനെ സ്പീക്കര്‍ ഇരിക്കാനനുവദിച്ചു. ഇതിനുമുമ്പ് നേതാവിനെ തെരഞ്ഞെടുത്ത് അറിയക്കണമെന്നും സ്പീക്കര്‍ പറഞ്ഞു

You might also like

-