മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രജനീകാന്ത് പങ്കെടുക്കും

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒപനീർസെൽവം എന്നിവർക്കൊപ്പമാകും രജനീകാന്തും തമിഴ്നാടിനെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുക.‍

0

ചെന്നൈ: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സിനിമാ താരം രജനീകാന്ത് പങ്കെടുക്കും. വ്യാഴാഴ്ച നടക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണം രജനീകാന്ത് സ്വീകരിച്ചതായി താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒപനീർസെൽവം എന്നിവർക്കൊപ്പമാകും രജനീകാന്തും തമിഴ്നാടിനെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുക.‍

മെയ് 30 വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. 2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുകയെന്നും ചടങ്ങിലേക്ക് നിരവധി ലോകനേതാക്കൾ അതിഥികളായെത്തിയേക്കുമെന്നും നേരത്തെ വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

You might also like

-