ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണ്ണം വെള്ളി എന്നിവയുടെ കുറവുണ്ടായിട്ടുണ്ടോ എന്നതിൽ അവ്യക്തതയില്ലെന്ന് ഹൈകോടതിയുടെ ഓഡിറ്റ് വിഭാഗം

ഹൈകോടതിയുടെ ഓഡിറ്റ് വിഭാഗം പത്തനംതിട്ടയിലെ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസിൽ രേഖകൾ പരിശോധിച്ചത്പരിശോധനയിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്താൻ കഴിഞ്ഞില്ല എന്നാൽ 800 ഓളം ഉരുപ്പടികളുടെ കണക്ക് ഹാജരാക്കാൻ ദേവസ്വം ബോർഡിന് കഴിഞ്ഞിട്ടില്ല.

0

സന്നിധാനം : ശബരിമല സന്നിധാനത്ത് വഴിപാടായി ലഭിച്ച സ്വർണ്ണം വെള്ളി എന്നിവയുടെ കണക്കിൽ അവ്യക്തതയുണ്ടന്നുള്ള പരാതിയെ തുടർന്നാണ് ഹൈകോടതിയുടെ ഓഡിറ്റ് വിഭാഗം പത്തനംതിട്ടയിലെ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസിൽ രേഖകൾ പരിശോധിച്ചത്പരിശോധനയിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്താൻ കഴിഞ്ഞില്ല എന്നാൽ 800 ഓളം ഉരുപ്പടികളുടെ കണക്ക് ഹാജരാക്കാൻ ദേവസ്വം ബോർഡിന് കഴിഞ്ഞിട്ടില്ല. അതേ സമയം ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധന സ്വഭാവിക നടപടി ക്രമം മാത്രമാണന്ന് ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ D സുധിഷ് കുമാർ പറഞ്ഞു.

പരിശോധന സംബന്ധിച്ചുള്ള റിപ്പാർട്ട് ഓഡിറ്റ് വിഭാഗം ഹൈകോടതിയിൽ സമർപ്പിക്കും. മുൻപ് ദേവസ്വം അക്കൗണ്ടന്റ് സ്ഥാനത്ത് നിന്നും വിരമിച്ച ജീവനക്കാരന്പെൻഷൻ ലഭിക്കാതെ വന്നപ്പോൾ കോടതിയെ സമീപിച്ചതോടു കൂടിയാണ് ഹൈക്കോടതി ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ 2017 മുതൽ ആറന്മുളയിലെ സ്ട്രോങ് റുമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണം വെള്ളി എന്നിവയുടെ കണക്കുകൾ പൂർണ്ണമല്ലന്ന് കണ്ടെത്തിയത് തുടർന്നാണ് ഓഡിറ്റ് വിഭാഗം പത്തനംതിട്ടയിലെ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസിൽ പരിശോധന നടത്തിയത്

You might also like

-