രാജ്യസഭാ സീറ്റ് കോൺഗ്രസിനു തന്നെ, നിലപാട് കടുപ്പിച്ചു മാണി

അടുത്ത തവണ സീറ്റ് ഒഴിവു വരുമ്പോൾ പരിഗണിക്കാമെന്നും കോൺഗ്രസ് നിലപാടെടുത്തു

0

ഡൽഹി: ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകില്ലെന്ന് കോൺഗ്രസ്. ഒരു സീറ്റേ ലഭിക്കുകയുള്ളു എന്നതിനാലാണിത്. ഡൽഹിയിൽ കേരളാ കോൺഗ്രസ് വൈസ്ചെയർമാൻ ജോസ്.കെ.മാണി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. അടുത്ത തവണ സീറ്റ് ഒഴിവു വരുമ്പോൾ പരിഗണിക്കാമെന്നും കോൺഗ്രസ് നിലപാടെടുത്തു.

ജോയ് എബ്രഹാം എംപിയുടെ കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും അവസരം തേടി കേരള കോൺഗ്രസ് രംഗത്തെത്തിയത്. ഇതിന് പിന്തുണയുമായി മുസ്‌ലീം ലീഗും രംഗത്തെത്തിയിരുന്നു. ഒഴിവു വരുന്ന സീറ്റിന് കേരളാ കോൺഗ്രസിന് അർഹതയുണ്ടെന്നായിരുന്നു മുസ്‌ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

അതേസമയം കേരളാകോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റാണ് ഇപ്പോൾ ഒഴുവന്നിട്ടുള്ളത് അത് വിട്ടുനല്കനാവില്ലന്നും കെ എം മാണി പ്രതികരിച്ചു

You might also like

-