കത്വ പീഡനം: കണ്ണൂരില്‍പ്രായശ്ചിത്ത ശയന പ്രദക്ഷിണം 

ജമ്മു കശ്മീരിലെ കത്വയിൽ ക്ഷേത്രത്തിനകത്ത് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനെതിരെ ഹിന്ദുമത വിശ്വാസികളുടെ പ്രായശ്ചിത്ത ശയന പ്രദക്ഷിണം ഇന്ന് കണ്ണൂരിൽ.

0

കണ്ണൂർ :ജമ്മു കശ്മീരിലെ കത്വയിൽ ക്ഷേത്രത്തിനകത്ത് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനെതിരെ ഹിന്ദുമത വിശ്വാസികളുടെ പ്രായശ്ചിത്ത ശയന പ്രദക്ഷിണം ഇന്ന് കണ്ണൂരിൽ.

മത വിശ്വാസവും ആരാധനാനാലയങ്ങളും ദുരുപയോഗം ചെയ്യുന്നതിനെതിരെ കണ്ണൂർ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് പ്രായശ്ചിത ശയന പ്രദക്ഷിണം.കേരള സംസ്കൃത സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കൂട്ടായ്മയിൽ എഴുത്തുകാരൻ കെ പി രാമനുണ്ണി ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും.
മതവിശ്വാസവും ആരാധനാലയങ്ങളും വർഗ്ഗീയ ശക്തികൾ കാലുഷ്യവും ശത്രുതയും വളർത്താൻ ഉപയോഗിക്കന്നതിനെതിരെയാണ് ഹിന്ദു മത വിശ്വാസികൾ ആത്മീയ പാതയിലൂടെ തന്നെ പ്രതിരോധം തീർക്കുന്നത്.

സർവ്വ ധർമ്മ സമഭാവനയെന്ന ഹൈന്ദവ ആദർശം ഉയർത്തിപ്പിടിച്ചാണ് കണ്ണൂർ ചിറക്കൽ കടലായി ശ്രീകൃഷണ ക്ഷേത്രത്തിൽ പ്രായശ്ചിത്തശയന പ്രദക്ഷിണം നടത്തുന്നത്.കത്വ ബലാത്സംഗ കൊല കൊടിയ വേദനയായി ഹിന്ദുക്കൾ ഏറ്റെടുക്കണമെന്നും അതിനു പ്രായശ്ചിത്തമായി ശയന പ്രദക്ഷിണത്തിൽ പങ്കെടുക്കണ്മെന്നും കേരള സംസ്‌കൃത സംഘം കണ്ണൂർ ജില്ലാ ഘടകം അഭ്യർത്ഥിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ പി രാമനുണ്ണി ഉൾപ്പെടെ നിരവധി പ്രമുഖർ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹിന്ദുമത വിശ്വാസികളും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും എഴുത്തുകാരും പ്രായശ്ചിത ശയന പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷയെന്നും കേരള സംസ്‌കൃത സംഘം ഭാരവാഹികൾ വ്യക്തമാക്കി.

You might also like

-