എട്ട്‌ വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹത്തിനൊരുങ്ങി; വിവാഹ വസ്‌ത്രം വാങ്ങാനെത്തിയപ്പോള്‍ പെണ്‍കുട്ടി മറ്റൊരു കാമുകനെ വിളിച്ചുവരുത്തി;വസ്ത്ര ശാലയിൽ കൂട്ടത്തല്ല്

യുവതിയുടെ സമ്മതത്തോടെയാണ്‌ വിവാഹം ഉറപ്പിച്ചതെന്ന്‌ ബന്ധുക്കള്‍ പറയുന്നു

0

വിവാഹ വസ്‌ത്രം വാങ്ങാനെത്തിയ പ്രതിശ്രുത വധു കാമുകനേയും സുഹൃത്തുക്കളേയും വിളിച്ചുവരുത്തി. കാമുകനൊപ്പം പോകുമെന്ന്‌ പെണ്‍കുട്ടി വാശിപിടിച്ചതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും തമ്മില്‍ കയ്യാങ്കളിയായി.

തൊടുപുഴ : എട്ട്‌ വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തന്നെ ഉപേക്ഷിച്ച്‌ നാല്‌ വര്‍ഷം മാത്രം പരിചയമുള്ള കാമുകനൊപ്പം പോകാനൊരുങ്ങിയ പെണ്‍കുട്ടിയുടെ വഞ്ചനയില്‍ മനം നൊന്ത്‌ പ്രതിശ്രുത വരന്‍. തൊടുപുഴയിലെ പ്രമുഖ വസ്‌ത്രവ്യാപാര സ്ഥാപനത്തിലായിരുന്നു നാടകീയ രംഗങ്ങള്‍അരങ്ങേറിയത്
സംഭവങ്ങള്‍ക്കിടയാക്കിയ സാഹചര്യം ഇതാണ്‌. ഉടുമ്പന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി എട്ട്‌ വര്‍ഷമായി പാലക്കുഴ സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. നാല്‌ വര്‍ഷം മുമ്പ്‌ ഈ യുവാവ്‌ വിദേശത്തേക്ക്‌ പോയി.
ഇതിനിടെ പെണ്‍കുട്ടി ഈരാറ്റുപേട്ട സ്വദേശിയായ യുവാവുമായി പരിചയത്തിലായി. ഇക്കാര്യം പക്ഷെ ബന്ധുക്കള്‍ അറിഞ്ഞില്ല. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പാലക്കുഴ സ്വദേശിയായ യുവാവുമായി വിവാഹം ഉറപ്പിച്ചു.
യുവതിയുടെ സമ്മതത്തോടെയാണ്‌ വിവാഹം ഉറപ്പിച്ചതെന്ന്‌ ബന്ധുക്കള്‍ പറയുന്നു. അടുത്ത ഞായറാഴ്‌ചയാണ്‌ വിവാഹം നടത്താന്‍ തീരുമാനിച്ചത്‌. വിദേശത്ത്‌ നിന്ന്‌ ചൊവ്വാഴ്‌ച എത്തിയ പാലക്കുഴ സ്വദേശിയും ബന്ധുക്കളും, യുവതിയും ബന്ധുക്കളും ഒരുമിച്ചാണ്‌ തൊടുപുഴയിലെ വസ്‌ത്ര വ്യാപാര സ്ഥാപനത്തില്‍ വസ്‌ത്രങ്ങളെടുക്കാനെത്തിയത്‌.
ഈ സമയത്ത്‌ പെണ്‍കുട്ടി കാമുകനെ ഫോണില്‍ ബന്ധപ്പെട്ട്‌ ഈ സ്ഥാപനത്തിലേക്ക്‌ വിളിച്ചുവരുത്തി. കാമുകനൊപ്പം പോകുകയാണെന്ന്‌ പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും തമ്മില്‍ സംഘര്‍ഷമായി. ഒടുവില്‍ പൊലീസെത്തിയാണ്‌ രംഗം ശാന്തമാക്കിയത്‌.
ഇരുകൂട്ടരെയുംം പൊലീസ്‌ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. ഈരാറ്റുപേട്ട സ്വദേശിയുടെ കൂടെ പോകാനാണ്‌ താല്‍പര്യമെന്ന്‌ പെണ്‍കുട്ടി പൊലീസ്‌ സ്റ്റേഷനിലും ആവര്‍ത്തിച്ചു. കാര്യങ്ങള്‍ ഇത്രത്തോളമായ സ്ഥിതിക്ക്‌ ഇനി ഈ വിവാഹം വേണ്ടെന്ന നിലപാടറിയിച്ച്‌ പാലക്കുഴ സ്വദേശിയും ബന്ധുക്കളും മടങ്ങി. പൊതു സ്ഥലത്ത്‌ സംഘര്‍ഷമുണ്ടാക്കിയതിന്‌ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌

You might also like

-