പരിസ്ഥിതി സംരക്ഷണത്തിലൂന്നി “സുസ്ഥിര മൂന്നാർ -വിഷൻ 2050”

മൂന്നാർ വിനോദ സഞ്ചാരമേഖലയുടെ കുപ്പത്തൊട്ടിയായി മാറരുതെന്നും ടോം ജോസ് ഓർമ്മിപ്പിച്ചു

0

മൂന്നാർ :മാലിന്യ പ്രശ്നം രൂക്ഷമായ മുന്നാറിൽ 8 കോടി ചെലവിട്ട് ആധുനിക മാലിന്യസംസ്കരണ പ്ലാന്റ് ആരംഭിക്കുമെന്ന് ചീഫ് സെക്കട്ടറി ടോം ജോസ് പറഞ്ഞു .പ്ലാസ്റ്റിക് മാല്യന്യമാണ് മൂന്നാറിനെ വികൃതമാക്കുന്നത് .ഉത്തരവാദിത്ത ടുറിസം മാണ് മുന്നാറിൽ നടപ്പാക്കേണ്ടത് .മൂന്നാറിന്റെ ആവാസവ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാരമാണ് നടപ്പാക്കേണ്ടത്, ആദ്യപടിയായി മുന്നാറിലെ വെള്ളവും മണ്ണും ഭൂപ്രകൃതിയും മാലിന്യമേൽക്കാതെ സംരക്ഷിക്കപ്പെടണണം . ഇതിന് നാട്ടുകാരുടെ സഹകരണം ആവശ്യമാണ് . മൂന്നാർ വിനോദ സഞ്ചാരമേഖലയുടെ കുപ്പത്തൊട്ടിയായി മാറരുതെന്നും ടോം ജോസ് ഓർമ്മിപ്പിച്ചു
“സുസ്ഥിര മൂന്നാർ-വിഷൻ 2050 സെമിനാർ ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ ഉത്‌ഘാടനം ചെയ്തു . സെമിനാറിൽ മൃഗങ്ങളും മനുക്ഷ്യരും തമ്മിലെ ശത്രുത എന്ന വിഷയത്തിൽ ഡോ: പിഎസ് എസ്സ് സംസാരിച്ചു .മൃഗങ്ങളുടെ ആവാസവ്യവസ്ഥയിൽ ആളുകൾ കടന്നുകയറുമ്പോഴാണ് മനുക്ഷ്യരും വന്യമൃഗങ്ങളും തമ്മിലെ ശത്രുത തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു . അതുകൊണ്ട് ആവാസവ്യവസ്ഥ സംരക്ഷിച്ചുമാത്രമേ വിനോദസഞ്ചാരത്തെ പ്രോഹസാഹിപ്പിക്കാവൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .പ്രശസ്ത പരിസ്ഥി ഫോട്ടോഗ്രാഫറായ ലാൻ ലോക്കവൂഡ് മൂന്നാറും .അതിന്റെ ഭൂമിശാസ്ത്ര പ്രതേകതകളും വിവരിച്ചു . കെ ഡി എച് പി മാനേജിങ് ഡയറക്റ്റർ കെ മാത്യു എബ്രഹാം .വിവേക് മേനോൻ , കെ പി കേശവൻ ജോസ് ടോമിക്. ഡോ :പി വി കരുണാകരൻ , പ്രൊഫെസർ എം കെ പ്രസാദ് തുടങ്ങിയവർ സെമിനാറിൽ സംസാരിച്ചു

You might also like

-