ഇടുക്കി ഡാം പരമാവധി സംഭരണ ശേഷിയോടടുത്തു തീരങ്ങളിൽ ജാഗ്രതാ നിര്‍ദ്ദേശം ഡാം തുറക്കാൻ ജലനിരപ്പ് പരാമവതിയിലെത്താൻ കാത്തിരിക്കേണ്ടന്ന് എം എം മണി

2400 അടിയിലെത്തിയാല്‍ ഡാം തുറക്കും. നീരൊഴുക്ക് കൂടിയതിനാല്‍ ഡാം തുറക്കാതെ വേറെ വഴിയില്ലാത്തിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്

0

ഇടുക്കി :26 വര്‍ഷങ്ങള്‍ക്കു ശേഷം തുറക്കാനൊരുങ്ങി കനത്ത മഴയില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ ഭാഗമായ ചെറുതോണിയിലെ ഷട്ടര്‍ തുറക്കാന്‍ വൈദുതി വകുപ്പിന്റെ തീരുമാനം. ഡാമിന്റെ ജലനിരപ്പ് ഇപ്പോള്‍ 2393 അടിയായി ഉയര്‍ന്നിട്ടുണ്ട്. 2400 അടിയിലെത്തിയാല്‍ ഡാം തുറക്കും. നീരൊഴുക്ക് കൂടിയതിനാല്‍ ഡാം തുറക്കാതെ വേറെ വഴിയില്ലാത്തിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അണകെട്ട് തുറന്നു വീട്ടൽ അത് കൂടുതൽ ബാധിക്കുന്നത് പീരുമേട് ഇടുക്കി താലൂക്കുകളെയാവും പരമാവധി നാശനഷ്ട്ടം കുറച്ചു ഡാമിലെ ജലനിരപ്പ് കുറയ്ക്കാനാണ് ബോർഡ് ശ്രമിക്കുന്നതെന്ന് വൈദുതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു. പരമാവധി ജലനിരപ്പ് 2400 അടിയിലെത്തുന്നതു വരെ ഷട്ടറുകൾ ഉയർത്താൻ കാത്തിരിക്കേണ്ടെന്നും ‘റിസ്ക്’ എടുക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു .  ഈ സാഹചര്യത്തിൽ ഓഗസ്റ്റ് മൂന്നിനോ നാലിനോ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുമെന്നാണു സൂചന.
ജലനിരപ്പ് 2395 അടിയിലെത്തുമ്പോള്‍ കെഎസ്ഇബി രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് നല്‍കും. ആദ്യ ജാഗ്രതാ നിര്‍േദശം വ്യാഴാഴ്ച നല്‍കിയിരുന്നു. സംഭരണശേഷിയുടെ 87.34 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇടുക്കി ഡാമില്‍ 2319.08 അടിവെള്ളം ഉണ്ടായിരുന്നു.

മഴ തുടര്‍ന്നാല്‍ ഇടുക്കിക്കു പുറമേ ശബരിഗിരി, ഇടമലയാര്‍ ജലവൈദ്യുത നിലയങ്ങളുടെ സംഭരണികളും വൈകാതെ തുറന്നുവിടുമെന്നാണ് സൂചന. 26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി ഡാം തുറക്കുക. 1981, 1992 വര്‍ഷങ്ങളില്‍ തുറന്നിരുന്നു. 1981 ഒക്ടോബര്‍ 29 നും 1992 ഒക്ടോബര്‍ 12 നുമാണ് ഇടുക്കി അണക്കെട്ട് പൂര്‍ണമായും നിറഞ്ഞത്. ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും 1981 ല്‍ തുറന്നിരുന്നു. രാവിലെ ഒന്‍പതോടെ അണക്കെട്ടു തുറന്നു രണ്ടു മണിക്കൂറിനു ശേഷം ഷട്ടര്‍ താഴ്ത്തി. വൈകിട്ട് നാലു മണിയോടെ വീണ്ടും തുറന്നു. 1981 ല്‍ ആകെ 15 ദിവസമാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നിട്ടത്.

ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അടിയന്തര യോഗം കലക്ടറേറ്റില്‍ നടക്കുകയാണ്. റവന്യൂ, കെഎസ്ഇബി, ജലസേചനം എന്നീ വകുപ്പുകളുടെ യോഗങ്ങള്‍ക്ക് പുറമെ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗവും ജില്ലാ കലക്ടര്‍ ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴയ്ക്കു കുറവുണ്ട്. 59 ദശലക്ഷത്തിലേറെ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തി. മൂലമറ്റം പവർഹൗസിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം 14.58 ദശലക്ഷം യൂണിറ്റായിരുന്നു

 തീരങ്ങളില്‍  ആശങ്കവേണ്ടെ

പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആശങ്കവേണ്ടെന്നും മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട്എല്ലാ സുരക്ഷാ നടപടികളും കൈക്കൊള്ളുമെന്നും വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു.  മുല്ലപ്പെരിയാര്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരാന്‍ ചീഫ് സെക്രട്ടറി വഴി തമിഴ്‌നാടുമായിബന്ധപ്പെട്ടിട്ടുണ്ട്.  അടിയന്തിരമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. തമിഴ്‌നാട്ടില്‍ നിന്ന് ഷട്ടറുകള്‍ തുറക്കുന്നതുസംബന്ധിച്ച് അറിയിപ്പ് കിട്ടിയാല്‍ അപ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കാനാവശ്യമായ ക്രമീകരണങ്ങള്‍ സജജ്മാക്കുമെന്ന് ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഓപ്പറേറ്റിങ് മാനുവല്‍ നല്‍കാന്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  പെരിയാര്‍ നിവാസികളിലെ ഭീതി അകറ്റാന്‍ 15 കൗണ്‍സിലേഴ്‌സ്തിങ്ങളാഴ്ചമുതല്‍ ഫീല്‍ഡ് പ്രവര്‍ത്തനം ആരംഭിക്കും. വെള്ളം പൊങ്ങിയാല്‍ മാ്റ്റിപ്പാര്‍പ്പിക്കാന്‍ സുരക്ഷിത കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വെളിച്ചക്കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. പോലീസില്‍ നിന്ന് 25 അസ്‌ക ലൈറ്റുകള്‍ സജ്ജീകരിക്കും. വില്ലേജോഫീസുകള്‍ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂംപ്രവര്‍ത്തനം തുടങ്ങും. ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടാന്‍ ഏകോപിത പ്രവര്‍ത്തനം വേണമെന്ന്  ജനപ്രതിനിധികള്‍

ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ഉയര്‍ന്ന ജലനിരപ്പ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഏകോപിതപ്രവര്‍ത്തനം ആവശ്യമാണെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കളക്ടേറ്റില്‍ ചേര്‍ന്ന് അടിയന്തിരയോഗത്തില്‍ സംസാരിക്കുയാരുന്നു എം.പിയും എം.ല്‍.എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍. ഏതുപ്രതികൂല സാഹചര്യത്തെയും നേരിടാന്‍ വ്യക്തമായ ഒരു കര്‍മ്മപദ്ധതി ഉണ്ടാക്കിമുന്നോട്ടുപോകണമെന്നും പൊതുജന പങ്കാളിത്തം തേടണമെന്നും അവര്‍ ആവശ്യപ്പെട്ടു. എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും ജനപ്രതിനിധികള്‍ പിന്തുണ പ്രഖ്യാപിച്ചു. ആളുകളുടെ ആശങ്ക അകറ്റാനുള്ളനടപടികളും സര്‍ക്കാര്‍ കൂടെയുണ്ട് എന്ന വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള പരിശ്രമങ്ങളുംഉണ്ടാകണമെന്ന് അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി പറഞ്ഞു. പെരിയാര്‍ തീരങ്ങളില്‍ അടിയന്തരസാഹചര്യം ഉണ്ടായാല്‍ രാത്രിയില്‍ വെളിച്ചക്കുറവ് പ്ര്ശനമാകരുതെന്നും ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളം പൊങ്ങിയാല്‍ പെ്‌ട്ടെന്ന് മാറാവുന്ന രീതിയില്‍തടസങ്ങളില്ലാത്ത രീതിയില്‍ വഴികള്‍ തെളിക്കണം. എസ്റ്റേറ്റുകളില്‍ വഴി തടസപ്പെടുത്തുന്ന രീതിയില്‍ വേലികള്‍ കെട്ടിയിട്ടുണ്ടെങ്കില്‍ നീക്കം ചെയ്യണം.  മുല്ലപ്പെരിയാര്‍ സുരക്ഷാ കൗണ്‍സില്‍ യോഗംഅടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്ന് പി.ജെ. ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. പെരിയാറിന്റെതീരത്തുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളിലെ പോരായ്മകള്‍ പരിഹരിക്കണമെന്ന് റോഷിഅഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു.

You might also like

-