കരുണാനിയുടെ ആരോഗ്യനില അതീവ ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റി

കരുണാനിയുടെ ആരോഗ്യനില അതീവ ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റി നില വഷളായതിനെ തുടര്‍ന്ന് അല്‍വാര്‍പേട്ടിലുള്ള ആശുപത്രിയിലേക്ക് മാറ്റി; രക്ത സമ്മര്‍ദ്ദം കുറഞ്ഞെന്ന് മെഡിക്കല്‍ ബുളളറ്റിന്‍

0

ചെന്നൈ :ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ധരാത്രിയോടെ ചെന്നൈ അല്‍വാര്‍പേട്ടിലുള്ള കാവേരി ആശുപത്രിയിലെ തീവ്രപരിചരണയൂണിറ്റിലേക്കാണ് മാറ്റിയത്. രക്തസമ്മര്‍ദം കുറഞ്ഞതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും. വിദഗ്ദ്ധസംഘത്തിന്റെ പരിചരണത്തിലാണ് അദ്ദേഹം ഉള്ളതെന്നും കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

ഇന്നലെ രാത്രി 12.30 ഓടെയാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1.30 ആയപ്പോഴേക്കും കാവേരി ആശുപത്രിയുടെ ആദ്യ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിരുന്നു. അദ്ദേഹത്തിന് രക്തസമ്മര്‍ദ്ദമുണ്ടെന്നും, എന്നാല്‍ രക്തസമ്മര്‍ദ്ദത്തിന്റെ തോത് നിയന്ത്രണവിധേയമാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സ്റ്റാലിന്‍, ദയാനിധിമാരന്‍, ദുരൈമുരുഗന്‍ എന്നിവര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.

പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചും കരുണാനിധിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും ആശുപത്രിക്കും ചുറ്റും തടിച്ചുകൂടിയിരിക്കയാണ്. ആശുപത്രിക്ക് ചുറ്റും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

You might also like

-