നടിയെ ആക്രമിച്ച കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാവ്യ മാധവന് നോട്ടീസ്

ബാലചന്ദ്രകുമാറിന്‍റെ ആരോപണങ്ങളെത്തുടർന്നു പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് നടപടി

0

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാവ്യ മാധവന് നോട്ടീസ്. തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യലിന് ഹാജരാകേണ്ടത്. ബാലചന്ദ്രകുമാറിന്‍റെ ആരോപണങ്ങളെത്തുടർന്നു പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് നടപടി .ബാലചന്ദ്രകുമാർ പൊലീസിന് കൈമാറിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യൽ നടക്കുക. കേസിലെ ഗൂ‍ഡാലോചനയിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉള്‍പ്പടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ നൽകിയത്. ഇതിന് പിന്നാലെയാണ് കാവ്യക്ക് തിങ്കളാഴ്ച പതിനൊന്ന് മണിക്ക് ഹാജരാകാൻ നോട്ടീസ് നൽകിയത്.

ദിലിപിന്‍റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖയടക്കം മൂന്ന് ശബ്ദരേഖകളിൽ . കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭർത്താവ് സുരാജ് പറയുന്നത്. വധ ഗൂഡാലോചന കേസിലെ വിഐപി എന്നറിയിപ്പെടുന്ന പ്രതി ശരത്തുമായി നടത്തിയതാണ് ഈ നിർണ്ണായക സംഭാഷണം. സുരാജിന്‍റെ ഫോണിൽ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറൻസിക് പരിശോധനയിലാണ് വീണ്ടെടുത്തത്. കാവ്യയും സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അതിന് പണികൊടുക്കാനാണ് ഈ സംഭവങ്ങളെല്ലാം ഉണ്ടായതെന്നുമാണ് ഫോണ്‍ സംഭാഷണത്തിലെ സൂചന. ഇത് പിന്നീട് ദിലീപ് ഏറ്റെടുക്കേണ്ടി വന്നതാണെന്നുമാണ് സുരാജ് സംഭാഷണത്തില്‍ പറയുന്നത്. ഈ ശബ്ദരേഖ ഉള്‍പ്പടെയുള്ള തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു

ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നോട്ടീസ്. നേരത്തെ കാവ്യയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും കാവ്യ സ്ഥലത്തില്ല എന്ന മറുപടിയാണ് നല്‍കിയിരുന്നത്. തുടര്‍ന്നാണ് ഇപ്പോള്‍ തിങ്കളാഴ്ച ഹാജരാവാന്‍ നോട്ടീസ് നല്‍കിയത്.

-

You might also like

-