മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം.
യുവാവിന്‍റെ മരണത്തെതുടര്‍ന്ന് ആശുപത്രിയിലെത്തിയ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ അടക്കമുള്ളവര്‍ക്കുനേരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ടാപ്പിംഗിന് ഇടക്കല്ല സംഭവം ഉണ്ടായതെന്നും സംഭവത്തിൽ ചില ദുരൂഹതകളുണ്ടെന്നും മരിച്ച ജംഷീറിനോപ്പം രണ്ടു പേര് കൂടി സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ പറഞ്ഞു
മലപ്പുറം | കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം.മുള്ളറ സ്വദേശി ജംഷീറാണ് കൊല്ലപ്പെട്ടത്. ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല
യുവാവിന്‍റെ മരണത്തെതുടര്‍ന്ന് ആശുപത്രിയിലെത്തിയ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ അടക്കമുള്ളവര്‍ക്കുനേരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ടാപ്പിംഗിന് ഇടക്കല്ല സംഭവം ഉണ്ടായതെന്നും സംഭവത്തിൽ ചില ദുരൂഹതകളുണ്ടെന്നും മരിച്ച ജംഷീറിനോപ്പം രണ്ടു പേര് കൂടി സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ പറഞ്ഞു. കാട്ടാനയുടെ ആക്രമണം നടന്നെന്ന കാര്യം തള്ളിക്കളയുന്നില്ലെന്നും എന്നാൽ, വനത്തിനുള്ളിൽ വെച്ചാണോ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണോ സംഭവം എന്നും വ്യക്തതയില്ലെന്നും വനം വകുപ്പ് അന്വേഷണം തുടങ്ങിയെന്നും ധനിക് ലാൽ പറഞ്ഞു. എന്നാൽ, ടാപ്പിങിനിടെയാണ് യുവാവിനുനേരെ കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.