കശ്മീര്‍ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടു; കേന്ദ്രസര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം

മാധ്യമസ്വാതന്ത്ര്യം മരവിപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജികളിലും കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.

0

ദില്ലി: കശ്മീരിന് സവിശേഷാധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എല്ലാ ഹർജികളും ഭരണഘടന ബെഞ്ചിന് വിട്ടു. മാധ്യമസ്വാതന്ത്ര്യം മരവിപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജികളിലും കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.

കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് എട്ട് ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുമ്പാകെ എത്തിയത്. ഇവയില്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ഹര്‍ജികളില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

You might also like

-