ആമസോണിനായി ജി7 പ്രഖ്യാപിച്ച സഹായം നിരസിച്ച് ബ്രസല്‍

ബ്രസീലിന് വാഗ്ദാനം ചെയ്ത സഹായം യൂറോപ്പിലെ വനവല്‍ക്കരണത്തിനായി ഉപയോഗിക്കാന്‍ ബ്രസീല്‍ ആവിശ്യപെട്ടു.

0

ആമസോണ്‍ മഴക്കാടുകളില്‍ രണ്ടാഴ്ചയായി തുടരുന്ന കാട്ടുതീ പ്രതിരോധിക്കാന്‍ ജി 7 രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം ബ്രസീൽ സർക്കാർ നിരസിച്ചു. ബ്രസീലിന് വാഗ്ദാനം ചെയ്ത സഹായം യൂറോപ്പിലെ വനവല്‍ക്കരണത്തിനായി ഉപയോഗിക്കാന്‍ ബ്രസീല്‍ ആവിശ്യപെട്ടു. പ്രസിഡന്റ് ജയര്‍ ബോള്‍സനാരോയുടെ ഓഫീസ് മുഖ്യ ഉദ്യോഗസ്ഥന്‍ ഓനിക്സ് ലൊറന്‍സോണിയാണ് കാരണം വ്യക്തമാക്കാതെ ബ്രസീല്‍ നിലപട് അറിയിച്ചത്.

ഫ്രാന്‍സില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ ഇന്നലെയാണ് 22 മില്യൺ ഡോളർ സഹായം ബ്രസീലിന് നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണാണ് അറിയിച്ചത്. ഫണ്ട് ഉടൻ ലഭ്യമാക്കുമെന്നും ഫ്രാൻസ് പണത്തിനു പുറമേ സൈനിക സഹായം ലഭ്യമാക്കുമെന്നും മാക്രോൺ പറഞ്ഞിരുന്നു.

എന്നാൽ ഇവരുടെ സഹായം ബ്രസീൽ നിരസിക്കുകയായിരുന്നു. എന്തുകൊണ്ടാണ് നിരസിച്ചതിന് എന്നതിന് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. പ്രസിഡന്റ് ജയര്‍ ബോള്‍സനാരോയുടെ ഓഫീസ് മുഖ്യ ഉദ്യോഗസ്ഥന്‍ ഓനിക്സ് ലൊറന്‍സോണി ഗ്ലോബോ ന്യൂസ് വെബ്സൈറ്റിലൂടെയാണ് ബ്രസീലിന്റെ നിലപാട് വ്യക്തമാക്കിയത്.

സ്വന്തം രാജ്യത്തെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധ ചെലുത്താനും‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് ബ്രസീല്‍ ഇതിലൂടെ‍ ആവിശ്യപെട്ടു. മാക്രോൺ ബ്രസീലിനെ ഒരു കോളനിയായാണ് കരുതുന്നതെന്ന് നേരത്തെ ബ്രസീൽ പ്രസിഡന്റ് ആരോപിച്ചിരുന്നു.

ഏപ്രിലില്‍ നോതര്‍ദാം ദേവാലയത്തിലുണ്ടായ അഗ്നിബാധ മുന്‍കൂട്ടി തടയാമായിരുന്നിട്ടും പ്രതിരോധിക്കാന്‍ സാധിക്കാത്ത മാക്രോണ്‍ എങ്ങനെയാണ് ബ്രസീലിനെ സഹായിക്കുകയെന്നും ലൊറന്‍സോണി പരിഹസിച്ചു. തങ്ങളുടെ രാജ്യത്തെ എന്ത് പഠിപ്പിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച ലൊറൻ സോണി, ഈ തുക യുറോപ്പിന്റെ പുനർവനീകരണത്തിന് ഉപയോഗപ്പെടുത്താമെന്നും കൂട്ടിച്ചേർത്തു.

ജി 7 വാഗ്ദാനം ചെയ്ത സഹായം സ്വാഗതം ചെയ്തതായും, സൈന്യത്തെ വിന്യസിക്കാൻ തീരുമാനിച്ചതായും ബ്രസീൽ പരിസ്ഥിതി മന്ത്രി റിക്കാർഡോ സല്ലെസ് നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ പ്രസിഡന്റും മന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്രസീൽ സർക്കാർ തീരുമാനം മാറ്റുകയായിരുന്നു.

You might also like

-