കാശ്മീരിൽ ഭീകര ആക്രമണം മുന്ന് ബി ജെ പി പ്രവർത്തകർ കൊല്ലപ്പെട്ടു

ബി.ജെ.പി ജില്ലാ യൂത്ത് ജനറല്‍ സെക്രട്ടറിയും വൈ കെ പോറ സ്വദേശിയുമായ ഗുലാം അഹ്‌മദ് യാറ്റൂവിന്‍റെ മകന്‍ ഫിദാ ഹുസയ്ന്‍ യാത്തൂ, പ്രവര്‍ത്തകരായ സോഫത്ത് ദേവ്സര്‍ നിവാസി ഉമര്‍ റാഷിദ് ബേയ്ഗ്, വൈകെ പോറ നിവാസി ഉമര്‍ റംസാന്‍ ഹാജം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന്

0

തെക്കന്‍ കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.ബി.ജെ.പി ജില്ലാ യൂത്ത് ജനറല്‍ സെക്രട്ടറിയും വൈ കെ പോറ സ്വദേശിയുമായ ഗുലാം അഹ്‌മദ് യാറ്റൂവിന്‍റെ മകന്‍ ഫിദാ ഹുസയ്ന്‍ യാത്തൂ, പ്രവര്‍ത്തകരായ സോഫത്ത് ദേവ്സര്‍ നിവാസി ഉമര്‍ റാഷിദ് ബേയ്ഗ്, വൈകെ പോറ നിവാസി ഉമര്‍ റംസാന്‍ ഹാജം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. മേഖലയില്‍ പൊലീസും സുരക്ഷാ സേനയും തെരച്ചില്‍ ശക്തമാക്കി. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Jammu and Kashmir: Three BJP workers identified as Fida Hussain Yatoo, Umer Rashid Beigh & Umer Ramzan Hajam succumbed to bullet injuries after terrorists fired upon them in YK Pora, Kulgam, today.

Image

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ആക്രമണത്തില്‍ അപലപിച്ചു. ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്ന് ഭീകരമായ വാര്‍ത്ത. തീവ്രവാദ ആക്രമണത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതിനെ നിശിതമായി അപലപിക്കുന്നുവെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

-

You might also like

-