കാസർകോട് പതിനാറുകാരിയെ അച്ചനും മൂന്ന് യുവാക്കളും പീഡിപ്പിച്ചു

തൈക്കടപ്പുറം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പിതാവുള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുവര്‍ഷത്തോളമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിനരയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

0

നീലീശ്വരം :കാസര്‍കോട് നീലേശ്വരത്ത് പതിനാറുകാരിയെ പിതാവും സമീപവാസികളായ മൂന്ന് യുവാക്കളും ചേര്‍ന്ന് പീഡിപ്പികച്ചതായി പരാതി . തൈക്കടപ്പുറം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പിതാവുള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുവര്‍ഷത്തോളമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിനരയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
പെണ്‍കുട്ടി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് എത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്
ഡോക്ടർ വിവരമറിയച്ചതിനെത്തുടർന്ന് പോലീസ് എത്തി പെൺകുട്ടിയുടെ മൊഴി രേഖപെടുത്തുകയായിരുന്നു . പതിനാറുകാരിയുടെ പിതാവ് നേരത്തെയും പോക്സോ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നീലേശ്വരം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.