കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് നേരിട്ട് പങ്കുണ്ടങ്കിൽ തെളിവുകൾ ഹാജരാക്കണം ഇ ഡി യോട് കര്‍ണാടക ഹൈക്കോടതി

ബിനീഷിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമർശം. ബിനീഷ് മയക്കുമരുന്ന് കേസില്‍ പ്രതിയല്ല. സംശയം വെച്ച് ഒരാളെ കുറ്റവാളിയാക്കാന്‍ കഴിയില്ലെന്നും ബിനീഷിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കി

0

ബെംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് നേരിട്ട് പങ്കുണ്ടങ്കിൽ തെളിവുകൾ ഹാജരാകാണാമെന്നു കര്‍ണാടക ഹൈക്കോടതി നേരിട്ടുള്ള തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കര്‍ണാടക ഹൈക്കോടതിപറഞ്ഞു . ലഹരിയിടപാടിൽ ബിനീഷിന്റെ നേരിട്ടുള്ള പങ്കാളിത്വം ഇഡിക്ക് വ്യക്തമാക്കാനായിട്ടില്ല. ഈ സാഹചര്യത്തിൽ ജാമ്യം നൽകാതിരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ബിനീഷിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമർശം. ബിനീഷ് മയക്കുമരുന്ന് കേസില്‍ പ്രതിയല്ല. സംശയം വെച്ച് ഒരാളെ കുറ്റവാളിയാക്കാന്‍ കഴിയില്ലെന്നും ബിനീഷിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കി. ജാമ്യം നല്‍കി കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് ഇന്നലെയാണ് ഹൈക്കോടതി പരസ്യപ്പെടുത്തിയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനീഷിന് ഉപാധികളോടെയാണ് ഒക്ടോബര്‍ 28ന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയായിരുന്നു ജാമ്യം ലഭിച്ചത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ രണ്ടുദിവസം കൂടി ജയിലില്‍ തുടരേണ്ടി വന്നിരുന്നു. ജാമ്യത്തിനായി ആദ്യം കണ്ടെത്തിയ രണ്ട് പേര്‍ അവസാനനിമിഷം പിന്‍മാറിയതോടെയാണ് ബിനീഷിന്റെ ജയില്‍മോചനം രണ്ടുദിവസം കൂടി നീണ്ടത്.
2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ നടി ഡി.അനിഖ എന്നിവരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം. ചോദ്യം ചെയ്യലില്‍ ബിനീഷിന്റെ പേര് ഇവര്‍ പറഞ്ഞതോടെയാണ് 2020 ഒക്ടോബര്‍ മാസത്തില്‍ ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്. അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇഡി അവകാശപ്പെട്ടിരുന്നു. 2020 നവംബര്‍ 11ന് രണ്ടാംഘട്ട ചോദ്യംചെയ്യലിന് വിളിച്ചായിരുന്നു ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്.
സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനായതുകൊണ്ടാണ് താന്‍ വേട്ടയാടപ്പെടുന്നതെന്ന് ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷയില്‍ വാദിച്ചിരുന്നു. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ കുടുക്കിയതെന്നും ബിനീഷ് അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. തന്റെ അക്കൗണ്ടിലെത്തിയത് ശരിയായ രീതികളിലൂടെയുള്ള കച്ചവടത്തിലെ ലാഭം മാത്രമാണ്. ഈ ഇടപാടുകളില്‍ ആദായ നികുതി കൃത്യമായി അടച്ചതാണ്. എന്നാല്‍ രാഷ്ട്രീയസമ്മര്‍ദ്ദം മൂലമാണ് അന്വേഷണ ഏജന്‍സിക്ക് അത് ബോധ്യം വരാത്തതെന്നും ബിനീഷ് പറഞ്ഞു. ലഹരി കടത്ത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും, കെട്ടിച്ചമച്ച കഥകളാണ് അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു ബിനീഷിന്റെ വാദങ്ങള്‍.

കള്ളപ്പണ ഇടപാടിൽ നേരിട്ടത് പങ്കില്ലാത്ത സാഹചര്യത്തിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസില്‍ അന്വേഷണം ഏതെങ്കിലും സാഹചര്യത്തില്‍ ബിനീഷിലേക്കെത്തി ക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത് .ഹൈകോടതി ബിനീഷിന് ജാമ്യം നല്‍കിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചേക്കും. കോടതിയില്‍ രണ്ട് കേന്ദ്ര ഏജന്‍സികളും ഇനി സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്.

You might also like

-