കര്‍ണാടകയില്‍ കുറുമാറിയവർ ബി ജെ പി യിൽ

കുറുമാറിയവർക്ക് വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. എന്നാല്‍ രാജിവെച്ച കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗ് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല.

0

ബെംഗളൂരു :കര്‍ണാടകയില്‍ നിയമസഭ സ്പീക്കര്‍ അയോഗ്യരാക്കിയ 16 വിമത കോണ്‍ഗ്രസ് – ജെ.ഡി.എസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍, ദേശീയ സെക്രട്ടറി പി മുരളീധര്‍ റാവു എന്നിവര്‍ ചേര്ന്ന് വിമത എം.എല്‍.എമാര്‍ക്ക് അംഗത്വം നല്‍കി. കുറുമാറിയവർക്ക് വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. എന്നാല്‍ രാജിവെച്ച കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗ് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. ഐ.എം.എ പൊന്‍സി അഴിമതിയില്‍ അന്വേഷണം നേരിടുന്നതിലാണ് റോഷന്‍ ബെയ്ഗ് ഇപ്പോള്‍ ബി.ജെ.പിയില്‍ ചേരാത്തത്.

കര്‍ണാടകയില്‍ ഭരണപ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കോണ്‍ഗ്രസ്‌ – ജെ.ഡി.എസ് വിമതരായ 17 പേരെ അന്നത്തെ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയത്. ഇതിനെ ചോദ്യം ചെയ്ത് എം.എൽ .എ മാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. സ്‌പീക്കറുടെ നടപടി കോടതി ശരിവെച്ചങ്കിലും തെരഞ്ഞടുപ്പിൽ മത്സരിക്കാൻ ഇവർക്ക് സുപ്രിം കോടതി അനുമതി നൽകുകയുണ്ടായി

You might also like

-