ഡാളസ്സില്‍ സ്‌പെല്ലിംഗ് ബീയും, പ്രസംഗ മത്സരവും നവംബര്‍ 23ന്

മത്സരങ്ങളില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്ന കേരള അസ്സോസിയേഷന്‍ അംഗങ്ങളുടെ കുട്ടികള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അസ്സോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ് സംഘാടകര്‍ അറിയിച്ചു

0

ഗാര്‍ലന്റ്(ഡാളസ്): ഡാളസ് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പെല്ലിംഗ് ബീയും, പ്രസംഗമത്സരവും, നവംബര്‍ 23 ശനിയാഴ്ച ബ്രോഡ് വേയിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സും ഹാളില്‍ വെച്ചു നടത്തപ്പെടുന്നു.
ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ടു വരെ വിദ്യാര്‍ത്ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. ഗ്രേഡ് 12, ഗ്രേഡ് 35, ഗ്രേയ്ഡ് 68, ഗ്രേഡ് 912.

മത്സരങ്ങളില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്ന കേരള അസ്സോസിയേഷന്‍ അംഗങ്ങളുടെ കുട്ടികള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അസ്സോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ് സംഘാടകര്‍ അറിയിച്ചു.

You might also like

-