‘ കോടതിയലക്ഷ്യക്കേസിൽ പെടുത്താന്‍ നീക്കമെന്ന്”കെമാൽ പാഷ
ചേർത്തല ബാർ അസോസിയേഷൻ സംഘടിപ്പിച്ച എ സുബ്രഹ്മണ്യൻ അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നടത്തവെയാണ് ചിലർ തനിക്കെതിരെ നീക്കം നടത്തുന്നതായി കെമാൽ പാഷ ആരോപിച്ചത്.
തന്നെ കോടതിയലക്ഷ്യക്കേസിൽ പെടുത്താൽ ചിലർ തക്കം പാർത്തിരിക്കുകയാണെന്ന് ഹൈക്കോടതി മുൻ ജസ്റ്റിസ് കെമാൽ പാഷ. വ്യവസ്ഥയിലെ കുഴപ്പങ്ങൾ ചൂണ്ടിക്കാണിക്കുന്നത് തെറ്റാണെന്ന് കരുതുന്നവരാണ് അവര്‍. ജഡ്ജിമാർ വിരമിച്ചതിനു ശേഷം ശമ്പളം പറ്റുന്ന സർക്കാർ ജോലികൾ സ്വീകരിക്കരുതെന്നും കെമാൽ പാഷ അഭിപ്രായപ്പെട്ടു.
ചേർത്തല ബാർ അസോസിയേഷൻ സംഘടിപ്പിച്ച എ സുബ്രഹ്മണ്യൻ അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നടത്തവെയാണ് ചിലർ തനിക്കെതിരെ നീക്കം നടത്തുന്നതായി കെമാൽ പാഷ ആരോപിച്ചത്. വിരമിച്ച ജഡ്ജിമാർ ശമ്പളം ലഭിക്കുന്ന സർക്കാർ പദവികൾ സ്വീകരിക്കരുതെന്നഭിപ്രായപ്പെട്ട കെമാൽ പാഷ അത്തരം നിർദ്ദേശങ്ങൾ എത്ര തവണ ലംഘിക്കപ്പെട്ടെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. അഭിഭാഷക സമൂഹത്തിന് പണ്ടത്തെപ്പോലെ സാമൂഹ്യപ്രതിബദ്ധതയില്ലെന്നും പ്രഭാഷണത്തിനിടെ കെമാൽ പാഷ പറഞ്ഞു.