ലൈംഗിക പീഡനക്കേസ്തെളിവെടുപ്പിന് പ്രത്യേക ഫോറന്‍സിക് കിറ്റുകള്‍

ലൈംഗിക പീഡനക്കേസുകളിലെ ഫോറന്‍സിക് പരിശോധനകള്‍ക്കുള്ള സാമ്പിള്‍ ശേഖരണത്തിനുപയോഗിക്കുന്ന പ്രത്യേക ഫോറന്‍സിക് കിറ്റുകള്‍ ജൂലൈ മുതല്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും, ആശുപത്രികളിലും എത്തിക്കു

0

ഡൽഹി : ലൈംഗിക പീഡനക്കേസുകളിലെ ഫോറന്‍സിക് പരിശോധനകള്‍ക്കുള്ള സാമ്പിള്‍ ശേഖരണത്തിനുപയോഗിക്കുന്ന പ്രത്യേക ഫോറന്‍സിക് കിറ്റുകള്‍ ജൂലൈ മുതല്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും, ആശുപത്രികളിലും എത്തിക്കുമെന്ന് കേന്ദ്ര വനിതാ, ശിശു വികസന മന്ത്രി മനേക ഗാന്ധി.പറഞ്ഞു
ഓരോ വർഷവും നടക്കുന്ന 13,000 ബലാത്സംഗ കേസുകളിൽ ഒരു ഫോറൻസിക് പരിശോധനയും നടത്തുന്നില്ല. അതിൽ നമ്മളുടെ ലാബുകൾ പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പുതിയ ഫോറൻസിക് കിറ്റുകൾ എത്തുക വഴി ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ മന്ത്രി പറഞ്ഞു.
സാമ്പിളുകളുടെ സമ്പൂര്‍ണ പട്ടികയും, അവ ശേഖരിക്കാനുള്ള ഉപകരണങ്ങളും കിറ്റില്‍ ഉണ്ടായിരിക്കും. സാമ്പിളടങ്ങിയ കിറ്റുകള്‍, വ്യക്തിയുടെ പേര്, തീയതി, സമയം എന്നിവ രേഖപ്പെടുത്തി സീല്‍ ചെയ്ത ശേഷമാണ് ഫോറന്‍സിക് ലബോറട്ടറികളിലേക്ക് അയയ്ക്കുക.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന രാജ്യത്തെ ആദ്യ നൂതന ഫോറന്‍സിക് ലബോറട്ടറിയായ സഖി സുരക്ഷ ഡിഎന്‍എ ഫോറന്‍സിക് ലബോറട്ടറിയ്ക്ക് ചണ്ഡീഗഡില്‍ മന്ത്രി തറക്കല്ലിട്ടു. സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബ് (സിഎഫ്എസ്എല്‍) ക്യാമ്പസിലാണ് സഖി സുരക്ഷ ഡിഎന്‍എ ഫോറന്‍സിക് ലാബ്. സിഎഫ്എസ്എല്‍ പ്രതിവര്‍ഷം 160 കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാനത്ത് 2,000 കേസുകള്‍ പരിശോധിക്കാന്‍ പുതിയ ലബോറട്ടറിയിലൂടെ സാധിക്കും.
ലൈംഗിക പീഡനക്കേസുകളിലെ ഫോറന്‍സിക് ഡിഎന്‍എ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിന് ലബോറട്ടറി സഹായകരമാവുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള അഞ്ച് ലബോറട്ടറികള്‍ മുംബൈ, ചെന്നൈ, ഗോഹാട്ടി, പൂനെ, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ മൂന്നു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

You might also like

-