അപകടം അരികെയെന്നറിഞ്ഞാട്ടും വിവാദം ഭയന്നാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത് :കടകംപള്ളി സുരേന്ദ്രന്‍
ആരാധനാലയങ്ങള്‍ തുറക്കാൻ നിർദ്ദേശിച്ചത് കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെ പഴിക്കുന്ന കേന്ദ്ര മന്ത്രി വി മുരളീധരനോട് സഹതാപമാണുള്ളതെന്നു കടകപള്ളി പറഞ്ഞു
തിരുവനന്തപുരം: അപകടം വിളിച്ചുവരുത്തുമെന്ന് ബോധ്യമുണ്ടായിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത് വിവാദം ഭയന്നിട്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ആളുകള്‍ തടിച്ചുകൂടിയാല്‍ അപകടം ഉണ്ടാകുമെന്ന് സര്‍ക്കാരിന് നല്ല ബോധ്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരാധനാലയങ്ങള്‍ തുറന്നിരുന്നില്ലായിരുന്നെങ്കില് എന്താകുമായിരുന്നു കേരളത്തിന്റെ സ്ഥിതി.അങ്ങനെ ഒരു തീരുമാനമെടുത്താല്‍ ഉണ്ടാകുമായിരുന്ന പേക്കൂത്തുകള്‍ക്ക് അവസരം ഒരുക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ല. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് നാഴികയ്ക്ക് നാല്പത് വട്ടം വിളിച്ചുപറഞ്ഞവര്‍ പ്ലെയിറ്റ് മാറ്റിയ കാഴ്ചയാണ് കണ്ടത്. ക്ഷേത്രം തുറക്കാൻ ആവശ്യപ്പെട്ടവര്‍ക്ക് ഇപ്പോള്‍ മോഹഭംഗം ഉണ്ടായിക്കാണുമെന്നും കടകംപള്ളി പറഞ്ഞു
കേന്ദ്രമന്ത്രി വി.മുരളീധരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വി.മുരളീധരനോട് സഹതാപമാണ്. ആരാധനാലയങ്ങള്‍ തുറക്കാൻ നിർദ്ദേശിച്ചത് കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെ പഴിക്കുന്ന കേന്ദ്ര മന്ത്രി വി മുരളീധരനോട് സഹതാപമാണുള്ളതെന്നു കടകപള്ളി പറഞ്ഞു ,കേന്ദ്രം പറഞ്ഞതിനെക്കാൾ സുരക്ഷ മാനദണ്ഡങ്ങൾ നടപ്പാക്കി. തുറക്കുന്നില്ല എന്ന് പറഞ്ഞവരുടെ നിലപാട സ്വാഗതം ചെയ്യുന്നു .ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ മത മേലധ്യക്ഷന്മാരും ഹിന്ദു സംഘടനകളുമായി ചർച്ച നടത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും എസ്എൻ ഡി പി യോഗം ജനറൽ സെകട്ടറി മുൻ വെള്ളാപ്പള്ളി നടാഷനടക്കമുള്ള എല്ലാ സമുദായ സംഘടനാ നേതാക്കളുമായി സർക്കാർ ഇക്കാര്യത്തിൽ ചർച്ച നടത്തിയിട്ടുണ്ട് എല്ലാവരും ഇക്കാര്യത്തിൽ ഒറ്റ കെട്ടായി സർക്കാരിനൊപ്പമാണെന്നു മന്ത്രി കൂട്ടിച്ചേർത്തു