സന്നനിധാനത്തെ വധശ്രമ ഗുഡാലോചന കെ സുരേന്ദ്രന് ജാമ്യം
കഴിഞ്ഞ ദിവസം കേസിൽ വാദം കേട്ട ഹൈക്കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീർക്കാനുള്ള നടപടിയാണെന്നാണ് സുരേന്ദ്രൻ കോടതിയെ അറിയിച്ചത്. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല
കൊച്ചി:ശബരിമല സന്നിധാനത്ത് ഭക്തയായ നാളികേര എറിഞ്ഞു സ്ത്രീയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം അനുവദിച്ചു . കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറുറതെന്നാണ് പ്രധാന ഉപാധി .കഴിഞ്ഞ ദിവസം കേസിൽ വാദം കേട്ട ഹൈക്കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീർക്കാനുള്ള നടപടിയാണെന്നാണ് സുരേന്ദ്രൻ കോടതിയെ അറിയിച്ചത്. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല ,രണ്ടുലക്ഷം രൂപയുടെ അല്ല ജാമ്യവും പാസ്സ്പോര്ട്ടും സുരേന്ദറിന് കോടതിയിൽ സമർപ്പിക്കണം 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്.
നാളികേരം കൊണ്ടുള്ള ഏറുകൊണ്ട ലളിതയുടെ പരിക്കുകൾ നിസാരം എന്ന് ഹർജി ഭാഗം വാദം കോടതി അംഗീകരിച്ചു. നവംബര്‍ 17നാണ് സുരേന്ദ്രൻ നിലക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യം അറസ്റ്റിൽ ആകുന്നത്. പിന്നീട് സന്നിധാനത്തെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുസുരേന്ദ്രനെതിരെ 15 കേസുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. എട്ട് കേസുകളില്‍ ജാമ്യം എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്, വാറന്റ് ആയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വ്യത്യസ്ത സമയങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 15 കേസുകളിലെ അവസാനത്തെ കേസാണ് ശബരിമല ചിത്തിര ആട്ട സമയത്തെ വധശ്രമക്കേസ്