അൻപത്തിയൊൻപതാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആലപ്പുഴയിൽ തുടക്കമായി.

".സ്കൂള്‍ കലോത്സവത്തില്‍ അപ്പീലുകൾ കുറഞ്ഞെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പൂർണ്ണമായും വിജിലൻസ് നിരീക്ഷണത്തിലായിരിക്കും മത്സരങ്ങൾ നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. വിധിനിർണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കു"മെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ അധ്യയന ദിവസങ്ങള്‍ നഷ്ടമാകാതെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു

0

ആലപ്പുഴ: അൻപത്തിയൊൻപതാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആലപ്പുഴയിൽ തുടക്കമായി. പൊതു വിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തി കലോത്സവം ഉദ്ഘാടനം ചെയ്തു. 62 ഇനങ്ങളാണ് ഇന്ന് അരങ്ങിലെത്തുന്നത്.ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടം, ഒപ്പന, നാടകം, ഹൈസ്കൂൾ പെൺകുട്ടികളുടെ കേരള നടനം, ഹൈസ്കൂൾ ആൺകുട്ടികളുടെ ഭരതനാട്യം, കുച്ചുപ്പുടി അടക്കം 62 ഇനങ്ങളിൽ ആദ്യ ദിനം മത്സരം നടക്കും. മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ അപ്പീലുകളുടെ പ്രളയമില്ലെന്നതും ഈ വര്‍ഷത്തെ കലോത്സവത്തിന്‍റെ പ്രത്യേകതയാണ്. ഇത് വരെ കിട്ടിയത് ആകെ 250 അപ്പീലുകൾ മാത്രമാണ്.

പ്രളയത്തിന് ശേഷമുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ആര്‍ഭാടങ്ങളില്ലാതെ ചെലവ് കുറച്ചാണ് ആലപ്പുഴയില്‍ അൻപത്തിയൊമ്പതാമത് കൗമാര കലാമേള നടക്കുക. 29 വേദികളിലായി 12,000 മത്സരാര്‍ത്ഥികളാണ് പ്രതിഭ മാറ്റുരയ്ക്കുന്നത്.

സ്വാഗതഘോഷയാത്രയോ വൻസമാപനസമ്മേളനമോ കൂറ്റൻ വേദികളോ ഇല്ലാതെയാണ് ഇത്തവണ കലോത്സവം നടക്കുന്നത്. 29 വേദികളിൽ പ്രധാനവേദിയുൾപ്പടെ പലതും ഒരുക്കിയത് സ്പോൺസർഷിപ്പ് വഴിയാണ്.വലിയ ആർഭാടങ്ങളില്ലാതെ കലോത്സവത്തിന്‍റെ ഭക്ഷണവേദിയുടെ പാലുകാച്ചൽ ചടങ്ങ് പ്രധാനവേദിയിൽ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ നടന്നിരുന്നു

“.സ്കൂള്‍ കലോത്സവത്തില്‍ അപ്പീലുകൾ കുറഞ്ഞെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പൂർണ്ണമായും വിജിലൻസ് നിരീക്ഷണത്തിലായിരിക്കും മത്സരങ്ങൾ നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. വിധിനിർണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കു”മെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ അധ്യയന ദിവസങ്ങള്‍ നഷ്ടമാകാതെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ആര്‍ഭാടത്തിലല്ല കുട്ടികളുടെ കലാമികവിലാണ് കാര്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അപ്പീലുകള്‍ കുറഞ്ഞത് മത്സരയിനങ്ങള്‍ കൃത്യ സമയത്ത് നടത്താന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തുന്നതെന്ന് മന്ത്രി പ്രതികരിച്ചു

You might also like

-