കോഴയും കുഴൽ പണവും കെ സുരേന്റെ അധ്യകഷ പദവി തെറിച്ചയ്ക്കും ?
സംസ്ഥാനത്ത് പാർട്ടിക്കുണ്ടായ പേരുദോഷം ഒഴിവാക്കാനാണ് ദേശീയ നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്. വിവാദ വിഷയങ്ങളിൽ നിയമപരമായി നടപടികൾ നേരിടുന്നത് വരെ കെ സുരേന്ദ്രന് അധ്യക്ഷസ്ഥാനത്ത് ഉപാധികളോടെ തുടരാം എന്നതായിരുന്നു ദേശീയ നേതൃത്വം മുന്നോട്ട് വച്ച നിർദേ
തിരുവനന്തപുരം :കൊടകര കുഴല പണകേസ്സും ജാനു കോഴക്കേസും ദേശിയ നേതൃത്തത്തിന് ഏറെ നകേട് ഉണ്ടാക്കിയ സാഹചര്യത്തിൽ വിവാദങ്ങളിൽനിന്നും തല ഊരാൻ കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയേക്കുമെന്ന് സൂചന. വിവാദ വിഷയങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാൻ കെ സുരേന്ദ്രന് കഴിയാതെ വന്നതോടെയാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റാൻ നീക്കങ്ങൾ നടക്കുന്നത്. പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് എംടി രമേശിനെ പരിഗണിക്കാനാണ് പാർട്ടി ദേശീയ നേതൃത്വം ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി എംടി രമേശിന്റെ അധ്യക്ഷതയിൽ സംസ്ഥാന സമിതി യോഗം ചേർന്നു. സുരേന്ദ്രനെ ദേശീയ തലത്തിൽ മറ്റെതെങ്കിലും ചുമതലകളിലേക്ക് മാറ്റുമെന്നാണ് സൂചന.കെ സുരേന്ദ്രനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ സ്ഥാനമാറ്റ നടപടികൾ. സംസ്ഥാനത്ത് പാർട്ടിക്കുണ്ടായ പേരുദോഷം ഒഴിവാക്കാനാണ് ദേശീയ നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്. വിവാദ വിഷയങ്ങളിൽ നിയമപരമായി നടപടികൾ നേരിടുന്നത് വരെ കെ സുരേന്ദ്രന് അധ്യക്ഷസ്ഥാനത്ത് ഉപാധികളോടെ തുടരാം എന്നതായിരുന്നു ദേശീയ നേതൃത്വം മുന്നോട്ട് വച്ച നിർദേശം.
സംസ്ഥാന ബിജെപിയിൽ ഉയർന്നുവന്ന വിവാദങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിൽ തുടരുന്ന കെ സുരേന്ദ്രൻ. അതേസമയം സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് എതിർവിഭാഗം. ഉപാധികളോടെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനോട് മുരളീധരവിരുദ്ധ വിഭാഗം പ്രതിഷേധമറിയിച്ചിരുന്നു. ഡൽഹിയിൽ നിന്ന് സുരേന്ദ്രൻ ഇന്ന് കേരളത്തിലേക്ക് തിരിക്കും