മെക്സിക്കോയില്‍ മാധ്യമപ്രവർത്തകനെ വെടിവച്ചു കൊന്നു
മെക്സിക്കൊ സിറ്റിയില്‍ ജനുവരി മാസം മാത്രം കൊല്ലപ്പെടുന്ന നാലാമത്തെ മാധ്യമ പ്രവര്‍ത്തകനാണ് റൊബര്‍ട്ടൊ. മൂന്നുപേരാണ് റൊബര്‍ട്ടൊക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ഡയറക്ടര്‍ പറഞ്ഞു. വെബ്സൈറ്റ് മോണിറ്റര്‍ മിച്ചോക്കനിലെ ക്യാമറ ഓപ്പറേറ്ററായും, വീഡിയൊ എഡിറ്ററായും പ്രവര്‍ത്തിച്ചുവരികയായിരുന്നു കൊല്ലപ്പെട്ട റൊബെര്‍ട്ടോ
ഡാളസ് | അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു റോബര്‍ട്ടോ റ്റൊലിയോ വെടിയേറ്റു മരിച്ചു, മെക്സിക്കോയില്‍ ഈ മാസം കൊല്ലപ്പെടുന്ന നാലാമത്തെ മാധ്യമപ്രവര്‍ത്തകന്‍ .മെക്സിക്കൊ സിറ്റി: മാധ്യമ പ്രവര്‍ത്തകന്‍ റോബര്‍ട്ടോ റ്റൊലിനൊ വെടിയേറ്റു മരിച്ചതായി തിങ്കളാഴ്ച ലോക്കല്‍ വെബ്സൈറ്റ് ഡയറക്ടര്‍ അര്‍മാന്‍ഡോ ലിനാറിസ് വെളിപ്പെടുത്തി.
മെക്സിക്കൊ സിറ്റിയില്‍ ജനുവരി മാസം മാത്രം കൊല്ലപ്പെടുന്ന നാലാമത്തെ മാധ്യമ പ്രവര്‍ത്തകനാണ് റൊബര്‍ട്ടൊ. മൂന്നുപേരാണ് റൊബര്‍ട്ടൊക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ഡയറക്ടര്‍ പറഞ്ഞു. വെബ്സൈറ്റ് മോണിറ്റര്‍ മിച്ചോക്കനിലെ ക്യാമറ ഓപ്പറേറ്ററായും, വീഡിയൊ എഡിറ്ററായും പ്രവര്‍ത്തിച്ചുവരികയായിരുന്നു കൊല്ലപ്പെട്ട റൊബെര്‍ട്ടോ.
ഗവണ്‍മെന്റ് അഴിമതികളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും, രാഷ്ട്രീയക്കാരുടെ അഴിമതികളെകുറിച്ചും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വെബ്സൈററിന് നിരവധി ഭീഷിണികള്‍ ലഭിച്ചിരുന്നു. ഭീഷിണികളുടെ ഉറവിടത്തെകുറിച്ചു അറിവുണ്ടെങ്കിലും ഇപ്പോള്‍ അതിനെകുറിച്ചു കൂടുതല്‍ വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അര്‍മാന്‍ണ്ടൊ പറഞ്ഞു.
മെക്സിക്കൊ സിറ്റിയില്‍ മാധ്യമ പ്രവര്‍ത്തകരായ ലൂര്‍ദ്ബ മള്‍ഡനാഡൊ, മാര്‍ഗറീറ്റൊ മാര്‍ട്ടിനസ് ഒസെ ലൂസ് എന്നിവര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചു രാജ്യവ്യാപകമായി ജനുവരി 25ന് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ മാറ്റൊലി കെട്ടടങ്ങും മുമ്പാണ് മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ ജീവന്‍ കൂടി നഷ്ടമായിരിക്കുന്നത്. മെക്സിക്കോയില്‍ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ കേസ്സുകളില്‍ 90 ശതമാനവും തെളിയിക്കപ്പെടുന്നില്ലെന്ന് മെക്സിക്കൊ ഇന്റീരിയല്‍ അണ്ടര്‍ സെക്രട്ടറി അലജാന്‍ഡ്രൊ പറഞ്ഞു.