വൈക്കം മുണ്ടാര്‍ തുരുത്തില്‍ തോണി അപകടം; മാതൃഭൂമി വാര്‍ത്താസംഘത്തിലെ രണ്ട് പേരെ കാണാതായി

0

വൈക്കം :മുണ്ടാര്‍ തുരുത്തില്‍ വെള്ളപ്പൊക്ക കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ചാനല്‍ സംഘത്തില്‍ പെട്ടവര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞു. കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ ശ്രീധരനെയും തിരുവല്ല ബ്യൂറോ ക്യാമറാമാന്‍ അഭിലാഷിനെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടെ കടുത്തുരുത്തി മാതൃഭൂമി സ്ട്രിംഗര്‍ സജി, തിരുവല്ല യൂണിറ്റ് ഡ്രൈവര്‍ ബിബിന്‍ എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഉച്ചയ്ക്ക് 12.45 ഓടെ എഴുമാന്തുരുത്തിലാണ് തിരച്ചിലിന് നേവി യുടെ സഹായം തേടിയിട്ടുണ്ട്

-

You might also like

-