ഡാലസ് ഹെവന്‍ലി കോള്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 27 മുതല്‍ 29 വരെ 

0

ഡാലസ്: ഹെവന്‍ലി കോള്‍ മിഷന്‍ 2018 വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 27 മുതല്‍ 29 വരെ ഡാലസില്‍ വച്ചു നടത്തപ്പെടുന്നു. 2605 എല്‍ബിജെ ഫ്രീവേയിലുള്ള ചര്‍ച്ച് ഹാളില്‍ ജൂലൈ 26, 27 തിയതികളില്‍ വൈകിട്ട് 6.30 മുതല്‍ 9 വരെയും ഞായറാഴ്ച രാവിലെ 10.30 മുതല്‍ ഒരു മണി വരേയുമാണ് സുവിശേഷ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.ചര്‍ച്ച് ഗായക സംഘത്തിന്റെ ഗാനശുശ്രൂഷയോടെ കൃത്യ സമയത്തു തന്നെ യോഗങ്ങള്‍ ആരംഭിക്കും. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരെയും ക്ഷണിക്കുന്നതായി പാസ്റ്റര്‍ റന്‍ജിത് ജോണ്‍ അറിയിച്ചു. സുപ്രസിദ്ധ ഉണര്‍വ് പ്രസംഗികനും, വചന പണ്ഡിതനുമായ പാസ്റ്റര്‍ ജോമോന്‍ ജോസഫാണ് വചന പ്രഘോഷണം നടത്തുന്നത്.

സ്ഥലം: ഹെവന്‍ലി കോള്‍ മിഷന്‍ ചര്‍ച്ച്, 2605 എല്‍ബിജെ ഫ്രീവെ, ഡാലസ്, ടെക്‌സസ് 75234. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.heavenlycall.com, Ph- 214 422 6208.

You might also like

-