ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന എം.​സി ക​മ​റു​ദ്ദീ​ന് ജാ​മ്യം

നി​ക്ഷേ​പ​ക​രു​ടെ പ​രാ​തി​യി​ൽ 142 കേ​സു​ക​ളാ​ണ് എം.​എ​ൽ.​എ​യ്ക്കെ​തി​രേ അ​ന്വേ​ഷ​ണ സം​ഘം ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്

0

കാസർകോട് :ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മു​സ് ലിം ​ലീ​ഗ് നേ​താ​വും എം​.എ​ൽ.​എ​യു​മാ​യ എം.​സി ക​മ​റു​ദ്ദീ​ന് എ​ല്ലാം കേ​സി​ലും ജാ​മ്യം ല​ഭി​ച്ചു. ഇ​തോ​ടെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കമറുദ്ദീന് പുറത്തിറങ്ങാം. ആ​റ് വ​ഞ്ച​നാ കേ​സു​ക​ളി​ൽ കൂ​ടി ഇ​ന്ന് ഹോ​സ്ദു​ർ​ഗ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് എം​.എ​ൽ.​എ ജ​യി​ൽ മോ​ചി​ത​നാ​കു​ന്ന​ത്.വി​വി​ധ നി​ക്ഷേ​പ​ക​രു​ടെ പ​രാ​തി​യി​ൽ 142 കേ​സു​ക​ളാ​ണ് എം.​എ​ൽ.​എ​യ്ക്കെ​തി​രേ അ​ന്വേ​ഷ​ണ സം​ഘം ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ പൂ​ക്കോ​യ ത​ങ്ങ​ളും മ​ക​നും ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്.

You might also like

-