ജമ്മു കാഷ്മീർ ഗവർണറായി മുൻ കേന്ദ്രമന്ത്രി മനോജ് സിൻഹയെ നിയമിച്ചു.
ന്നാം മോദി മന്ത്രിസഭയിൽ ടെലികോം മന്ത്രിയായി പ്രവർത്തിച്ച വ്യക്തിയാണ് മനോജ് സിൻഹ. രണ്ട് തവണ ഗാസിപൂർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഡൽഹി: ജമ്മു കാഷ്മീർ ഗവർണറായി മുൻ കേന്ദ്രമന്ത്രി മനോജ് സിൻഹയെ നിയമിച്ചു. ഗിരീഷ് ചന്ദ്ര മുർമു രാജിവച്ച ഒഴിവിലേക്കാണ് സിൻഹയുടെ നിയമനം. ഇത് ഒരു വലിയ ഉത്തരവാദിത്തമാണ്. ഇന്ന് തന്നെ കാഷ്മീരിലേക്ക് പുറപ്പെടുകയാണെന്നും സിൻഹ പറഞ്ഞു.ഒന്നാം മോദി മന്ത്രിസഭയിൽ ടെലികോം മന്ത്രിയായി പ്രവർത്തിച്ച വ്യക്തിയാണ് മനോജ് സിൻഹ. രണ്ട് തവണ ഗാസിപൂർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അതേസമയം മുൻ ലെഫ്റ്റ്നന്റ് ഗവർണറായ ഗിരീഷ് ചന്ദ്ര മുർമുവിനെ കണ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലായി നിയമിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ സിഎജി ആയ രാജീവ് മെഹർഷിയുടെ കാലാവധി ഓഗസ്റ്റ് എട്ടിന് കഴിയും