കാഷ്മീരിൽ ഭീകരർ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു
ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കുല്‍ഗാമിലെ കാസിഗുണ്ടിലുള്ള വീടിനടുത്താണ് സാജാദ് അഹ്മദ് ഖണ്ടെയെ ഭീകരർ വെടിവച്ച് കൊന്നത്
ശ്രീനഗർ: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരുടെ ആക്രമണം. കുല്‍ഗാം ജില്ലയിലെ ഗ്രാമത്തലവനയാ ബി ജെ പി നേതാവിനെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചയാണ് സംഭവം.ബിജെപി നേതാവ് കൂടിയായ സജാദ് അഹമ്മദ് ഖാണ്ഡിയാണ് കൊല്ലപ്പെട്ടത്. ശ്രീനഗറില്‍ നിന്ന് 60 കിലോ മീറ്റര്‍ അകലെയുള്ള ഖാസിഗുണ്ടിലെ വീടിനു സമീപത്തുവെച്ചാണ് സജാദ് കൊല്ലപ്പെട്ടത്. വെടിയേറ്റതിനു പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുല്‍ഗാമിലെ ബിജെപിയുടെ ജില്ലാ ഉപാദ്ധ്യക്ഷനായിരുന്നു അദ്ദേഹം ആക്രമണത്തിന്റെ ഉത്തരവാദിത്തംതീവ്രവാദ ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
കുല്ഗമിലെ ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. സാജ് അഹമ്മദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.മറ്റൊരു ബിജെപി നേതാവായ ആരിഫ് അഹമ്മദിനെ ഭീകരർ വെടിവച്ച് 48 മണിക്കൂറിനുള്ളിലാണ് ഈ ആക്രമണം നടന്നത്.