ഡാളസിലെ ഇന്ത്യന്‍ അമേരിക്കന്‍ ഫെസ്റ്റിവല്‍ വന്‍ വിജയം
ഡാളസ് : ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വരുന്ന ഇന്ത്യന്‍ ്അമേരിക്കന്‍ ഫെസ്റ്റിവല്‍ ഈ വര്‍ഷവും സമുചിതമായി ആഘോഷിച്ചു.
മെയ് 4ന് കൊപ്പേലിലായിരുന്നു ആഘോഷപരിപാടികള്‍. മൂവായിരത്തോളം ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പരിപാടിയില്‍ പങ്കെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.
ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ വിവിധ ഡാന്‍സ് ഗ്രൂപ്പുകള്‍ ഭരതനാട്യം, കുച്ചിപുഡി, കഥക്ക്, ഒഡിസി, ഫോക്ക്, ക്ലാസിക്കല്‍ സെമി ക്ലാസിക്കല്‍ തുടങ്ങിയ നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു.
വിവിധ മ്യൂസിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചു കൊപ്പേല്‍ ഹൈസ്ക്കൂള്‍ നടത്തിയ ബാന്റ് മേളം അമേരിക്കന്‍ ഗോട്ട് ടാലന്റില്‍ പങ്കെടുത്ത ക്രാന്തികുമാറിന്റെ സാഹസിക പ്രകടനം കാണികള്‍ ശ്വാസമടക്കി പിടിച്ചാണ് ആസ്വദിച്ചത്. ക്രാന്തികുമാറിന് സംഘടനാ ഭാരവാഹികള്‍ സാഹസ വീര അവാര്‍ഡ് നല്‍കി ആദരിച്ചു.
യു.എസ്. സെനറ്റര്‍ ടെഡ് ക്രൂസ്, ടെക്‌സസ് സ്റ്റേറ്റ് പ്രതിനിധി ജേയ്ന്‍ നെല്‍സണ്‍, ജെയ് ചൗധരി, തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. കൊപ്പേല്‍ സിറ്റി കൗണ്‍സിലര്‍ ബിജു മാത്യു, പോലീസ് ചീഫ് ഡാനി ബാര്‍ട്ടന്‍ എന്നിവരും ഫെസ്റ്റിവലിന് എത്തിചേര്‍ന്നിരുന്നു.
സംഘനാ പ്രസിഡന്റ് ഡോ.പ്രസാദ് തോട്ടകൂറ, റാവു കല്‍വാല, ഡോ.സി.ആര്‍.റാവു, റാണാ ജെനി തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.